Tuesday, November 26, 2024
Saudi ArabiaTop Stories

ഡ്രോൺ ആക്രമണം നടന്ന സൗദിയിലെ പെട്രോളിയം പ്ലാന്റിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ പുറത്ത്

കഴിഞ്ഞ വാരം ആക്രമണം നടന്ന സൗദിയിലെ പെട്രോളിയം പ്ലാന്റുകൾ സന്ദർശിക്കാൻ ലോക്കൽ,ഇന്റർനാഷണൽ മിഡിയകൾക്ക് അവസരം ലഭിച്ചു.

സെപ്തംബർ 14 നായിരുന്നു അബ്‌ഖൈഖിലേയും ഖുറൈസിലെയും പ്ലാന്റുകൾക്ക് നേരെ ആക്രമണം നടന്നത്. 25 ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടന്ന ആക്രമണത്തിൽ 18 എണ്ണം ലക്‌ഷ്യത്തിൽ പതിച്ചിരുന്നു.

സെപ്തംബർ അവസാനത്തോടെ ഖുറൈസ് പ്ലാന്റിലെ ഉത്പാദനം പൂർവ്വ സ്ഥിതിയിലാക്കുമെന്ന് ആരാംകോ സതേൺ ഏരിയ ഓയിൽ ഒപറേഷൻ ജനറൽ മാനേജർ ഫഹദ് അബ്ദുൽ കരീം അറിയിച്ചു.

നാശ നഷ്ടങ്ങൾ സംഭവിച്ച ഭാഗങ്ങൾ പുന:സ്ഥാപിക്കുന്നതിനായി അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ആവശ്യമായ സാധനങ്ങൾ ആരാംകോ എത്തിച്ച് കൊണ്ടിരിക്കുകയാണെന്ന് ഫഹദ് കരീം പറഞ്ഞു.

എണ്ണ പ്ളാൻ്റുകൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് പിറകിൽ ഇറാൻ്റെ കരങ്ങളാണെന്ന് സൗദി ആരോപിച്ചു. അതേ സമയം തങ്ങൾക്ക് പങ്കില്ലെന്നാണ് ഇറാൻ പക്ഷം .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്