Sunday, November 24, 2024
GCCSaudi ArabiaTop Stories

പുതിയ ജിദ്ദ എയർപോർട്ട്‌ രാജാവ്‌ ഉദ്ഘാടനം ചെയ്യും

പുതിയ ജിദ്ദ കിംഗ്‌ അബ്ദുൽ അസീസ്‌ ഇന്റർനാഷണൽ എയർപോർട്ട്‌ സൗദി ഭരണാധികാരി സൽമാൻ രാജാവ്‌ ചൊവ്വാഴ്ച (സെപ്തംബർ 24) ഉദ്ഘാടനം ചെയ്യും.

ജനറൽ അതോറിറ്റി ഓഫ്‌ സിവിൽ ഏവിയേഷനാണു ഉദ്ഘാടന ചടങ്ങ്‌ സംഘടിപ്പിക്കുന്നത്‌.

ഇതിനകം ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളിൽ ഒന്നായി ന്യൂ ജിദ്ദ എയർപോർട്ട്‌ ശ്രദ്ധ നേടിയിട്ടുണ്ട്.

6,70,000 സ്ക്വയർ മീറ്ററാണു പുതിയ ജിദ്ദ എയർപോർട്ടിന്റെ വിസ്തൃതി.

24,000 സ്ക്വയർ മീറ്റർ സ്ഥലം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്ക്‌ മാത്രമായി നീക്കി വെച്ചിട്ടുള്ള എയർപോർട്ടിൽ 135 നടപ്പാതയും 440 കൗണ്ടറുകളുമാണുള്ളത്‌.

പ്രഥമ ഘട്ടത്തിൽ തന്നെ പ്രതിവർഷം 3 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ എയർപോർട്ടിനു ശേഷിയുണ്ടായിരിക്കും.

കഴിഞ്ഞ വർഷം മെയ്‌ മാസത്തിൽ എയർപോർട്ടിൽ നിന്ന് ആഭ്യന്തര വിമാന സർവ്വീസുകളും സമീപ കാലത്ത്‌ 3 ഗൾഫ്‌ രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര സർവ്വീസുകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്‌.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്