മ്യാൻമറിലെ റോഹിൻഗ്യകൾക്ക് സൗദി അറേബ്യയുടെ സഹായം
ന്യൂയോർക്ക്: ദുരിതമനുഭവിക്കുന്ന മ്യാൻമറിലെ റോഹിൻഗ്യകൾക്ക് സൗദി അറേബ്യ സഹായം പ്രഖ്യാപിച്ചു. 10 മില്യൺ ഡോളറിന്റെ സഹായമാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്.
ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയുടെ 74-ാമത് സെഷനിൽ പങ്കെടുക്കുന്ന രാജ്യത്തിന്റെ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകുന്ന വിദേശകാര്യ മന്ത്രി ഇബ്രാഹിം അൽ അസഫാണ് റോഹിംഗ്യൻ അഭയാർഥികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യം 10 മില്യൺ ഡോളർ സംഭാവന നൽകുന്നതായി അറിയിച്ചത്.
അതേസമയം, അൽ അസഫിന്റെ പ്രഖ്യാപനത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒ.ഐ.സി) സെക്രട്ടറി ജനറൽ ഡോ. യൂസഫ് അൽ-ഒതൈമീൻ പ്രശംസിച്ചു.
കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫ് ആന്റ് ഹ്യൂമാനിറ്റേറിയൻ ആക്ഷൻ പ്രതിനിധാനം ചെയ്യുന്ന സൗദി അറേബ്യയോട് അദ്ദേഹം അകമഴിഞ്ഞ നന്ദിയും അഭിനന്ദനവും പ്രകടിപ്പിച്ചു.
അഭയാർഥികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശുമായി പൂർണമായും സഹകരിക്കാനുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റണമെന്ന് സെക്രട്ടറി ജനറൽ മ്യാൻമറിനോട് ആവശ്യപ്പെട്ടു.
എല്ലാ അന്താരാഷ്ട്ര മനുഷ്യാവകാശ കൺവെൻഷനുകളും വിവേചനമില്ലാതെ എല്ലാ പൗരന്മാരുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa