Sunday, September 22, 2024
Saudi ArabiaTop Stories

ലെവി ഇളവ് തൊഴിലാളികൾക്ക് മാത്രം; ആശ്രിതർക്കില്ല

സൗദിയിലെ വ്യവസായ ലൈസൻസുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്ക് ഒക്ടോബർ ആദ്യം മുതൽ ലെവിയിൽ ഇളവ് പ്രഖ്യാപിച്ചിരിക്കെ ഈ ആനുകൂല്യം വിദേശികളുടെ ആശ്രിതർക്ക് ലഭ്യമാകില്ലെന്ന് മന്ത്രി.

സൗദി ഇൻഡസ്ട്രി ആന്റ് മിനറൽ റിസോഴ്‌സസ് മന്ത്രി ബന്ദർ അൽ ഖുറൈഫ് ആണ് ഒരു ടെലിവിഷൻ ഇന്റർവ്യൂവിൽ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ഒക്ടോബർ ആദ്യം മുതൽ വ്യവസായ ലൈസൻസ് ഉള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തെഴിലാളികൾക്ക് ലെവി ഇളവ് നിലവിൽ വരുന്നതിനാൽ ആനുകൂല്യം വിദേശികളുടെ ആശ്രിതർക്കും ലഭിക്കുമോ എന്ന് പലരും സംശയം ഉന്നയിച്ചിരുന്നു.

അതേ സമയം ലെവി ഇളവ് സൗദി മന്ത്രി സഭ പ്രഖ്യാപിച്ചതോടെ സൗദിയിലെ ലക്ഷക്കണക്കിന് പ്രവാസികൾ വലിയ പ്രതീക്ഷയിലാണ്.

ലെവി കാരണം പ്രതിസന്ധിയിലായിരുന്ന ആയിരക്കണക്കിന് വ്യവസായ സ്ഥാപനങ്ങൾക്ക് പുതിയ ഇളവ് പ്രഖ്യാപനം വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

മൂന്ന് മാസങ്ങൾ കൂടി കഴിയുമ്പോൾ ലെവി തുക വീണ്ടും വർധിക്കാനിരിക്കെയാണ് ആശങ്കയിലായിരുന്ന സ്ഥാപനങ്ങൾക്ക് തുണയായിക്കൊണ്ട് മന്തി സഭ ഇളവ് പ്രഖ്യാപിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q