സൗദിയിൽ ടാക്സിയിൽ ഡ്രൈവർ പുക വലിക്കുകയോ യാത്രക്കാരനെ പുക വലിക്കാൻ അനുവദിക്കുകയോ ചെയ്‌താൽ പിഴ
സൗദിയിൽ ടാക്സികളിൽ ഡ്രൈവർമാർ പുക വലിക്കുകയോ യാത്രക്കാരെ പുക വലിക്കുന്നതിന് അനുവദിക്കുകയോ പൊതു മര്യാദക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിക്കുകയോ ചെയ്‌താൽ ചെയ്‌താൽ 500 റിയാൽ പിഴ നൽകേണ്ടി വരും.
അതേ സമയം സൗദിയിൽ ടാക്സികളിലെ മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്രക്കാർ പണം നൽകേണ്ടതില്ല എന്ന് അധികൃതർ.
മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കണം എന്ന് ഗതാഗത മന്ത്രാലയമാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്ര സൗജന്യമായിരിക്കും എന്ന സന്ദേശം പ്രദർശിപ്പിക്കണം എന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.
യാത്രാ സമയം മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ 3000 റിയാലാണ് പിഴ നൽകേണ്ടി വരിക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa