തബൂക്കിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് ; സൗദിയിലെ വിവിധ ഭാഗങ്ങളിൽ മഴ തുടരും
സൗദിയിലെ തബൂക്ക് പ്രവിശ്യയിൽ സിവിൽ ഡിഫൻസ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ജനങ്ങൾ താഴ്വരകളിലും ജല സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിലും പോകുന്നത് സൂക്ഷിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
സിവിൽ ഡിഫൻസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആവശ്യമായ മുൻ കരുതലുകളെടുക്കണമെന്നും സിവിൽ ഡിഫൻസ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കാറ്റും മഴയും ഇടി മിന്നലും ഉണ്ടാാകുമെന്ന സൗദി കാലാവസ്ഥാ വിഭാഗത്തിൻ്റെ മുന്നറിയിപ്പ് ഉണ്ടായതിനെത്തുടർന്നായിരുന്നായിരുന്നു സിവിൽ ഡിഫൻസ് പൊതു ജനങ്ങൾക്ക് മുൻ കരുതൽ നിർദ്ദേശം നൽകിയത്.
അതേ സമയം സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗവും സ്വതന്ത്ര നിരീക്ഷകരും ഇന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
മക്ക, മദീന, അൽബാഹ, തബൂക്ക്, ജിസാൻ, അസീർ എന്നിവിടങ്ങളിലും റിയാദ് പ്രവിശ്യയിലെ ചില ഏരിയകളിലും മഴ പെയ്യുമെനാണ് കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നത്.
സൗദിയിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴയും കാറ്റും അനുഭവപ്പെട്ട് കൊണ്ടിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa