Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ 30 ലക്ഷം തൊഴിലവസരങ്ങൾ വരുന്നു

സൗദി അറേബ്യയിൽ വൻ തൊഴിലവസരങ്ങൾ വരാനിരിക്കുന്നതായി സൗദി തൊഴിൽ മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി പ്രസ്താവിച്ചു.

2030 ആകുംബോഴേക്കും സൗദിയിൽ 30 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണു തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി അറിയിച്ചത്.

സൗദി അറേബ്യ വരും നാളുകളിൽ വൻ തൊഴിലവസരങ്ങളുള്ള സ്ഥലമായി മാറും. തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ ഫ്യൂച്ചർ ലേബർ എന്ന പേരിൽ ഒരു കംബനി ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫണ്ടിൻ്റെ കീഴിൽ ആരംഭിച്ചിട്ടുണ്ട്.

നിലവിലെ വിവിധ വ്യവസ്ഥകൾ മാറ്റി പകരം സാങ്കേതിക വിപ്ളവം ഇടം പിടിക്കുന്ന തരത്തിലുള്ള വികസനമായിരിക്കും വരാനിരിക്കുന്നത്. കംബനികൾ സ്കില്ലും മാൻ പവറും നിക്ഷേപമാക്കി അവരുടെ തൊഴിൽ ശക്തി പുനസൃഷ്ടിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തണം.

തൊഴിലുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുന്നത് വഴി തൊഴിലില്ലായ്മ സൃഷ്ടിക്കപ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു. റിയാദിൽ തൊഴിൽ ഫോറം നടത്തിയ പത്താമത് സോഷ്യൽ ഡയലോഗിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അതേ സമയം സൗദിയിലെ സ്ഥാപനങ്ങൾ തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ട രീതിയിലുള്ള നിയമ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

പരിശോധനയിൽ പിടിക്കപ്പെടുന്ന സൗദിവത്ക്കരണമടക്കം വിവിധ പദവികൾ ശരിയാക്കാത്ത കംബനികൾക്ക് പിഴ ഈടാക്കിയ ശേഷം പദവി ശരിയാക്കാൻ ഒരു മാസത്തെ സമയം മന്ത്രാലയം അനുവദിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്