ലോകത്തെ ഏറ്റവും വലിയ തൂക്കു പള്ളി മക്കയിൽ
ലോകത്തെ ഏറ്റവും വലിയ തൂക്കു പള്ളി യുടെ നിർമ്മാണം വിശുദ്ധ മക്കയിൽ പുരോഗമിക്കുന്നു.

മക്ക ചേംബർ ഓഫ് കൊമേഴ്സിലെ റിയൽ എസ്റ്റെറ്റ് കമ്മിറ്റി ചെയർമാൻ എഞ്ചിനിയർ അനസ് സുറൈഫിയാണ് തൂക്കു പള്ളിയുടെ നിർമ്മാണം പുരോഗമിക്കുന്നതായി അറിയിച്ചത്.

മസ്ജിദുൽ ഹറാമിലെ ജമാഅത്ത് നമസ്‌ക്കാരങ്ങളുമായി ഓഡിയോ-വിഷ്വൽ വഴി നേരിട്ട് ബന്ധപ്പെടുത്തിയായിരിക്കും തൂക്കു പള്ളിയിലെ ആരാധനകൾ നടക്കുക.

മക്കയിലെ ജബൽ ഉമറിൽ നിർമ്മിക്കുന്ന രണ്ട് ടവറുകൾക്കിടയിലായാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

പണി പൂർത്തിയാകുന്നതോടെ ഈ പള്ളിയിൽ ഒരേ സമയം 200 പേർക്ക് ആരാധനകൾ നിർവ്വഹിക്കാൻ സാധിക്കും.

161 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിയുടെ 400 സ്‌ക്വയർ മീറ്റർ സ്ഥലത്തിന്റെ 50 ശതമാനം ഭാഗമായിരിക്കും നമസ്ക്കാരത്തിന് ഉപയോഗപ്പെടുത്തുക. ബാക്കിയുള്ള ഭാഗങ്ങൾ മറ്റു സേവനങ്ങൾക്ക് വിനിയോഗിക്കും.

കഅബയിലേക്ക് നേരിട്ടുള്ള കാഴ്ച ഒരുക്കുന്ന തരത്തിലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ ഈ തൂക്കു പള്ളിയുടെ നിർമ്മിതി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa