ഇന്റിക്കേറ്ററുകൾ ഉപയോഗിക്കാതെ പാതകൾ മാറുന്നവർക്ക് 400 ദിർഹം പിഴ.
അബുദാബി: യു എ ഐ യിൽ ഇന്റിക്കേറ്ററുകൾ ഉപയോഗിക്കാതെയും തെറ്റായ രീതിയിലും പാതകൾ മാറുന്നവർക്ക് 400 ദിർഹം പിഴ.

വാഹനമോടിക്കുന്നവർ സിഗ്നൽ നൽകാതെ പാതകൾ മാറുന്നതും തിരിയുന്നതും വൻ അപകടങ്ങൾക്ക് വഴിവെക്കുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി അബുദാബി പോലീസ് ഇറക്കിയ സോഷ്യൽ മീഡിയ വീഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎഇ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വാഹനമോടിക്കുന്നവരിൽ 47 ശതമാനം പേരും ശരിയായ രീതിയിൽ സിഗ്നൽ നൽകാതെയാണ് വാഹനം ഒരു ലൈനിൽ നിന്നും മറ്റൊരു ലൈനിലേക്ക് മാറ്റുന്നത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
2019 ഫെബ്രുവരി മുതൽ ജൂൺ വരെ യുഎഇ റോഡുകളിലെ അയ്യായിരത്തിലധികം നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

2018ൽ യുഎഇ അപകട കണക്കുകൾ പ്രകാരം പെട്ടെന്നു ട്രാക്ക് മാറ്റുന്നതോ തിരിയുന്നതോ ആണ് 59 പേരുടെ മരണത്തിനിടയാക്കിയത്. 495 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa