Tuesday, April 22, 2025
Saudi ArabiaTop Stories

റിയാദ് തെരുവുകളെ ചായമണിയിച്ചു കൊണ്ട് കളർ റൺ ഒക്ടോബർ 26 ന് നടക്കും

റിയാദ്: റിയാദിലെ തെരുവുകളെ നിറമണിയിച്ച് കളർ റൺ ഒക്ടോബർ 26 ന് നടക്കും. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ വിനോദ സഞ്ചാരികളെ ആകർശിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കളർ റൺ സംഘടിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ റണ്ണിംഗ് സീരീസ് ആണ് കളർ റൺ.

കഴിഞ്ഞ മാർച്ചിൽ പതിനായിരം പേർ പങ്കെടുത്ത കളർ റൺ ഖോബാറിൽ നടന്നിരുന്നു. റിയാദിൽ പതിനയ്യായിരത്തിലധികം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

റിയാദ് സീസണിന്റെ ഭാഗമായാണ് പരിപാടി നടക്കുക. തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ പരിപാടിയായി ഇത് മാറും.

നാല്പതിലധികം രാജ്യങ്ങളിൽ കളർ റൺ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകമെമ്പാടും ഏഴ് ദശലക്ഷത്തിലധികം പേർ ഇതിൽ പങ്കെടുത്തിട്ടുണ്ട്. അഞ്ച് കിലോമീറ്റർ റൺ ചെയ്യുമ്പോൾ ഓരോ കിലോ മീറ്റർ പിന്നിടുമ്പോഴും നിറങ്ങൾ വാരി പൂശുന്നതാണ് ഇതിന്റെ പ്രത്യേകത.

ലക്ഷ്യങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ ജീവിതനിലവാരം 2020 ന് അനുസൃതമായി താമസക്കാരുടെ ജീവിതശൈലി സമൃദ്ധമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി സർക്കാരിനു കീഴിലുള്ള പ്രധാന സ്തംഭമായ ജി‌എ‌എ പരിപാടിക്ക് പിന്തുണ നൽകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa