Sunday, September 22, 2024
Dammam

‘സിംബ 2019’ അത്ലറ്റിക്സ് മീറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു

ദമ്മാം: സ്റ്റുഡന്റസ് ഇന്ത്യയും മലർവാടി ബാലസംഘവും സംയുക്തമായി കിഴക്കൻ പ്രവിശ്യയിലെ മലയാളി കുട്ടികൾക്കായി ഒരുക്കുന്ന ‘സിംബ 2019’ അത്ലറ്റിക്സ് മീറ്റിന്റെ ലോഗോ പ്രകാശനം ഡിഫ പ്രസിഡന്റ് ഡോ. അബ്ദുസ്സലാം കണ്ണിയൻ നിർവഹിച്ചു.

കുട്ടികളുടെ കായിക വളർച്ചക്ക് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ  കേവലം മത്സര പരിപാടികളെന്നതിലുപരി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഉപകരിക്കണം.   പ്രവാസലോകത്ത് കുട്ടികൾക്ക് നഷ്ടമാകുന്ന കായിക അവസരങ്ങൾ ഒരുക്കാൻ മുന്നോട്ട് വന്ന സംഘാടകരെ  അനുമോദിക്കുന്നുവെന്നും ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്താൻ എല്ലാ മലയാളികളും മുന്നോട്ടവരണമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 15ന് കെ.ജി മുതൽ പ്ലസ്‌ടു തലം വരെയുള്ള കുട്ടികളെ ബഡ്‌സ്, കിഡ്‌സ്, സബ്‌ജൂനിയർ, ജൂനിയർ ,സീനിയർ എന്നിങ്ങനെ തരംതിരിച്ചാണ് കായിക മത്സരങ്ങൾ അരങ്ങേറുക. എല്ലാ വിഭാഗങ്ങളിലും പത്തോളം കായിക ഇനങ്ങളിൽ മത്സരിക്കാനുള്ള അവസരം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലഭിക്കുമെന്നും സിംബ പ്രോഗ്രാം കൺവീനർ റഷീദ് ഉമർ വിശദീകരിച്ചു.

ലോഗോ പ്രകാശന ചടങ്ങിൽ തനിമ കേന്ദ്ര പ്രസിഡന്റ് കെ.എം. ബഷീർ, പ്രൊവിൻസ് പ്രസിഡന്റ് ഉമർ ഫാറൂഖ്, യൂത്ത് ഇന്ത്യ പ്രൊവിൻസ്‌ പ്രസിഡന്റ് അമീൻ ചൂനൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. രക്ഷാധികാരി അബ്ദുൽഹമീദ് വി.എൻ. അധ്യക്ഷത വഹിച്ചു. ആസിഫ് കക്കോടി സ്വാഗതവും സുബൈർ പുല്ലാളൂർ നന്ദിയും പറഞ്ഞു. ബിലാൽ ഖിറാഅത്ത് നടത്തി. അബ്ദുൾസമദ്‌, ജോഷി പാഷ, മെഹബൂബ്, സമീർ ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q