Sunday, September 22, 2024
Saudi ArabiaTop Stories

എക്സിറ്റ്‌ നൽകുന്നത്‌‌ ഹുറൂബ്‌ ഒഴിവാക്കിയതിനു ശേഷം;സ്പോൺസറെ അറിയിക്കില്ല

ജിദ്ദ: തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടിയതായി രേഖപ്പെടുത്തിയ ജോലിക്കാരെ നാടു കടത്തുന്ന സമയം‌ ഹുറൂബ്‌ ഒഴിവാക്കുന്നത്‌ സ്പോൺസറെ അറിയിക്കില്ലെന്ന് സൗദി ജവാസാത്ത്‌ അറിയിച്ചു.

Abha

ഹുറൂബാക്കപ്പെടുന്ന തൊഴിലാളികൾ പിടിക്കപ്പെടുംബോൾ നാടു കടത്തുന്നതിനു മുംബ്‌ അവരുടെ മേൽ രേഖപ്പെടുത്തപ്പെട്ട ഹുറൂബ്‌ നീക്കം ചെയ്യും. ഇങ്ങനെ ഹുറൂബ്‌ നീക്കം ചെയ്യുന്ന വിവരം സ്പോൺസറെ അറിയിക്കില്ലെന്നാണു ജവാസാത്ത്‌ വ്യക്തമാക്കിയത്‌.

Abha

അതേ സമയം ഹുറൂബ്‌ നീക്കം ചെയ്ത്‌ നാടു കടത്തുന്നതിനു മുംബ്‌ തൊഴിലാളിയുടെ വിരലടയാളം രേഖപ്പെടുത്തും. വീണ്ടും തൊഴിൽ വിസയിൽ സൗദിയിലേക്ക്‌ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തുന്നതിനാണിത്‌.

Aseer

അതേ സമയം ഹുറൂബാക്കിയതിനു പുറമേ തൊഴിലാളിക്കെതിരെ സാംബത്തിക ബാധ്യതകളും മറ്റും
ആരോപിച്ച്‌ കേസ്‌ രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ കഫീൽ അറിയാതെ നാടു കടത്തില്ല.

Jeddah

അനാവശ്യമായി ഹുറൂബാക്കുന്നതിനെതിരെ
തൊഴിൽ മന്ത്രാലയം നീക്കങ്ങൾ നടത്തിയിട്ടുണ്ട്‌. പുതിയ
നിയമപ്രകാരം തൊഴിലാളികൾക്ക്‌ കൂടുതൽ പരിരക്ഷയാണു അധികൃതർ ഒരുക്കിയിട്ടുള്ളത്‌.

Jeddah

നവീകരിച്ച നിയമ പ്രകാരം ഒരു
തൊഴിലാളി ഹുറൂബായതായി
സ്പോൺസർ വ്യാജ പരാതി
സമർപ്പിച്ചാൽ സ്പോൺസർക്ക്‌ 20,000 റിയാലാണു പിഴ ഈടാക്കുക.

Jeddah

തൊഴിൽ ഇടങ്ങളിൽ ജീവനക്കാർക്ക്‌ കൂടുതൽ സുരക്ഷ നൽകുന്നതിനും ഭീഷണിയും പീഡനങ്ങളും ഇല്ലാതാക്കുന്നതിനുമുള്ള പുതിയ പെരുമാറ്റച്ചട്ടം കഴിഞ്ഞ ഞായറാഴ്ച മുതൽ നിലവിൽ വന്നിട്ടുണ്ട്‌.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്