സൗദിയിൽ ഇഖാമയുള്ളവർക്ക് 90 ദിവസത്തേക്ക് ആളുകളെ കൊണ്ട് വരാൻ സാധിക്കുന്ന വിസ ഉടൻ
സൗദിയിലെ പ്രവാസി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആതിഥേയ ഉംറ വിസ സമ്പ്രദായം ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് ഹജ്ജ് ഉംറ കമ്മിറ്റി ഡെപ്യുട്ടി ചെയർമാൻ അബ്ദുല്ല ഖാളി അറിയിച്ചു.
വിദേശികൾക്കും സ്വദേശികൾക്കും സ്വന്തം സ്പോൺസർഷിപ്പിലും ഉത്തരവാദിത്വത്തിലും അതിഥികളെ കൊണ്ടുവരാൻ ഈ പദ്ധതി വഴി സാധിക്കും.
സാധാരണ ഉംറ വിസകൾ ഒരു മാസത്തേക്കാണു ലഭ്യമാകുന്നതെങ്കിൽ ആതിഥേയ വിസ പദ്ധതി പ്രകാരം എത്തുന്നയാൾക്ക് 90 ദിവസം സൗദിയിൽ തങ്ങാൻ സാധിക്കും.
ആതിഥേയ ഉംറ വിസയിൽ എത്തുന്നവർക്ക് സൗദിയിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കാനുള്ള അനുമതിയും ലഭിക്കും.
അബ്ഷിർ വഴി അപേക്ഷിച്ചാൽ വിസ ലഭ്യമാകുന്ന രീതിയാണു അവലംബിക്കുക. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ ഫീസും മറ്റു നടപടിക്രമങ്ങളും വ്യക്തമാക്കും.
ഇഖാമയിലെ പ്രഫഷനുകൾ വിസക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡമാക്കുമോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. എല്ലാ പ്രഫഷനുകളിലുള്ളവർക്കും അതിഥികളെ കൊണ്ട് വരാനും കൂടെ താമസിപ്പിക്കാനും അനുമതി ലഭിക്കുകയാണെങ്കിൽ പതിനായിരക്കണക്കിനു പ്രവാസികൾക്ക് അത് വലിയൊരു അനുഗ്രഹമാകും.
ധാരാളം വിദേശികൾക്ക് വളരെ എളുപ്പത്തിൽ വരാൻ സാധിക്കുമെന്നതിനാൽ സൗദിയിലെ വാണിജ്യ മേഖലക്കും ഈ പദ്ധതി ഏറെ ഗുണം ചെയ്യുമെന്നത് തീർച്ചയാണു. രൊറ്റാന ചാനലിനു നൽകിയ അഭിമുഖത്തിലാണു അബ്ദുല്ല ഖാളി ആതിഥേയ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa