Sunday, September 22, 2024
Saudi ArabiaTop Stories

വീണ്ടും സൗദിവത്ക്കരണം:വിവിധ വകുപ്പുകളിൽ 100 ശതമാനം വരെ

സൗദിവത്ക്കരണ പദ്ധതികളുമായി അധികൃതർ വീണ്ടും. വിവിധ വകുപ്പുകളിൽ 30 മുതൽ 100 ശതമാനം വരെ സൗദി വത്ക്കരണം നടപ്പിലാക്കാനുള്ള പദ്ധതി സൗദി തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എഞ്ചിനിയർ അഹ്മദ് അൽ രാജ്‌ഹിയാണ് പ്രഖ്യാപിച്ചത്.

ഗവണ്മെന്റിനു 51 ശതമാനത്തിൽ കൂടുതൽ ഓഹരി പങ്കാളിത്തം ഉള്ള സ്ഥാപനങ്ങളിലും ഗവണ്മെന്റ് വകുപ്പുകളിലും ഓപ്പറേഷൻ, മെയിന്റനൻസ് നടപ്പാക്കുന്ന കമ്പനികളിലും സ്ഥാപനങ്ങളിലും ആയിരിക്കും സൗദിവത്ക്കരണം നടപ്പാക്കുക.

ഈ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ്, സ്പെഷ്യലിസ്റ്റ്, മാനേജ്‌മെന്റ്, ടെക്നിക്കൽ, സൂപ്പർവൈസിംഗ്, അടക്കം സൗദിവത്ക്കരണം ലക്ഷ്യമാക്കുന്ന മുഴുവൻ പ്രഫഷനുകളിലെയും സ്വദേശിവത്ക്കരണ തോത് ഉയർത്തുകയാണ് അധികൃതർ ലക്ഷ്യമാക്കുന്നത്.

വിവിധ ഗവണ്മെന്റ് വകുപ്പുകളിലും , പബ്ലിക് സ്ഥാപനങ്ങളിലും ഓപ്പറേഷൻ ആന്റ് മെയിന്റനന്സിനു അനുമതി നൽകുന്ന എല്ലാ പുതിയ കോണ്ടാക്റ്റുകൾക്കും സൗദിവത്ക്കരണ നിയമം ബാധകമാകും.

സർക്കാർ, സർക്കാർ പങ്കാളിത്തം ഉള്ള മറ്റു പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സാധാരണയായി ഭൂരിപക്ഷം ഓപ്പറേഷൻ മെയിന്റനൻസ് വർക്കുകളും കരാർ സ്ഥാപനങ്ങളാണ് നടത്താറുള്ളത്. സൗദിവത്ക്കരണം പിടി മുറുകിയാൽ ഈ സ്ഥാപനങ്ങളിലെ നിരവധി വിദേശികൾക്ക് ജോലി നഷ്ടപ്പെടാൻ ഇടയാക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്