സൗദിയിലെ എട്ട് മേഖലകളിൽ കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
സൗദിയിലെ എട്ട് പ്രവിശ്യകളിൽ വ്യാഴാഴ്ച കാറ്റും മഴയും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. അറബ് യൂണിയൻ ഓഫ് സ്‌പേസ് ആന്റ് ആസ്ട്രോണമി അംഗം ഡോ : ഖാലിദ് അസആഖ് ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.

വ്യാഴാഴ്ച സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് സൗദി കാലാവസ്ഥാ വിഭാഗവും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്കിയിരുന്നു.

ഹായിൽ, അൽജൗഫ്, തബൂക്ക്, മദീന, മക്ക, ജിസാൻ, അസീർ, അൽബാഹ എന്നീ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ മഴയും കാറ്റും അനുഭവപ്പെടുമെന്നാണു ഡോ: ഖാലിദ് പ്രവചിച്ചിട്ടുള്ളത്.

അൽ ജൗഫ്, നോർത്തേൺ ബോഡർ, ഹായിൽ, തബൂക്ക്, മദീന, തുടങ്ങിയ സ്ഥലങ്ങളിൽ മഴക്കൊപ്പം കാറ്റും ഉണ്ടാകുമെന്നും ഇത് ദൂരക്കാഴ്ചക്ക് തടസ്സമാകുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചിട്ടുണ്ട്.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ച ശക്തമായ മഴയും കാറ്റും അനുഭവപ്പെടുമെന്ന് കഴിഞ്ഞയാഴ്ച കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa