അവയവദാതാക്കൾക്ക് സൽമാൻ രാജാവ് മെഡലുകൾ പ്രഖ്യാപിച്ചു
റിയാദ്: അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവയവ ദാതാക്കൾക്ക് സൽമാൻ രാജാവ് മെഡലുകൾ പ്രഖ്യാപിച്ചു. 426 പേർക്കാണ് രാജാവ് മൂന്നാം ഓർഡറിലെ കിംഗ് അബ്ദുൽ അസീസ് മെഡൽ നൽകാൻ അനുമതി നൽകിയത്.
ജീവിച്ചിരിക്കുന്നവരും മസ്തിഷ്ക മരണം സംഭവിച്ച ദാതാക്കളിൽ നിന്നുള്ളവരുമായ എല്ലാ ദാതാക്കളുടെയും പേരുകൾ സൗദി പ്രസ്സ് ഏജൻസി പ്രസിദ്ധീകരിച്ചു. മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് അവരുടെ വിശദാംശങ്ങൾ സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. അവയവ ദാനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ആർക്കും പിന്നീട് തീരുമാനം മാറ്റാനും സ്വാതന്ത്ര്യമുണ്ട്.
അവയവ ദാനം പ്രോത്സാഹിപ്പിക്കുന്നതിനായി അവയവ ദാന കാർഡ് പുറത്തിറക്കി, മരണാനന്തര അവയവ ദാനത്തിനായി ഒരു ഫോം പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. അവയവ ദാതാക്കളുടെ കാർഡ് മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാനുള്ള സന്നദ്ധത വെളിപ്പെടുത്തുന്നതിനുള്ളതാണ്. അവരുടെ കുടുംബങ്ങൾക്ക് തീരുമാനമെടുക്കുന്നത് എളുപ്പമാക്കുകയും അവയവ ദാനത്തിന് സമ്മതം നൽകുകയും ചെയ്യുന്നു എന്നതാണ് കാർഡിന്റെ ഗുണം.
അവയവങ്ങൾ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ ശാരീരികമായി ആരോഗ്യവാനും മാനസിക സ്ഥിരതയുള്ളവനുമായിരിക്കണം.ദാതാവിന് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം.
സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷന്റെ വെബ്‌സൈറ്റ് പ്രകാരം, ദാതാവിന് മയക്കുമരുന്നിന് അടിമകളാകരുത്, കരളിന് ഹാനികരമായ മയക്കുമരുന്നോ മദ്യമോ കഴിക്കരുത് എന്നും വ്യവസ്ഥ ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa