Saturday, November 23, 2024
Riyadh

മൈത്രി കേരളീയം വെള്ളിയാഴ്ച്ച

റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായമ കേരളപ്പിറവിയോടനുബന്ധിച്ച് ‘കേരളീയം 2019’ എന്ന പരിപാടി നവംബര്‍ 1-ാം തീയതി വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിമുതല്‍ ഖാന്‍ ഇസ്തിറാഹയില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ വിവിധ പരിപാടികളോടെ അരങ്ങേറും.

മൈത്രി കേരളീയത്തോടനുബന്ധിച്ച് സബ് ജൂനിയര്‍, ജൂനീയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളായി ഇന്റര്‍ സ്‌കൂള്‍ ചിത്ര രചന മത്സരവും, ഫാന്‍സിഡ്രസ്സ് മത്സരവും നടത്തും. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും കേരളീയം ന്യത്താവിഷ്‌കാരവും, ന്യത്ത ന്യത്യങ്ങളും, ഗാന സന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്.

മൈത്രി കൂട്ടായ്മ ഗ്ലോബലൈസേഷന്റെ ഭാഗമായി മൈത്രി വെബ്‌സൈററിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. റിയാദിലെ സാമൂഹിക സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, മാധ്യമ മേഖലകളില്‍ സുസ്തിര്‍ഹമായ സേവനങ്ങള്‍ നല്‍കിയവരെ ചടങ്ങില്‍ ആദരിക്കും. ചടങ്ങില്‍ ജീവകാരുണ്യ ഫണ്ടും കൈമാറും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സക്കീര്‍ ഷാലിമാര്‍ 0502917482, നിസാര്‍ പള്ളിക്കശ്ശേരില്‍ 0559602688, റഹ്മാന്‍ മുനമ്പത്ത് 0502848248 എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

റിയാദിലുള്ള കരുനാഗപ്പള്ളി നിവാസികളൂടെ കൂട്ടായ്മയായി 2006 ല്‍ രൂപീകരിച്ച മൈത്രി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ ഇതിനോടകം ആലംബഹീനരും രോഗികളും പാവപ്പെട്ടവരുമായ നിരവധി പേര്‍ക്ക് ആശ്വാസം പകര്‍ന്നു കഴിഞ്ഞു. കരുനാഗപ്പ ള്ളി പ്രാദേശിക കൂട്ടായ്മയാണെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തങ്ങളൂടെ ഗുണഫലം, ദേശ, ഭാഷ വ്യത്യാസമില്ലാതെ എല്ലാ ആളുകള്‍ക്കും ലഭിച്ചിട്ടുണ്ട്. തുടര്‍ന്നും മൈത്രിയുടെ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ പൊതുസമൂഹമായിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa