Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസ വാർത്ത

റിയാദ് : രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസമേകുന്ന നിരവധി നിയമങ്ങൾ വെളിപ്പെടുത്തി സൗദി തൊഴിൽ മന്ത്രാലയം.

രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെയാണ് രാത്രി ഷിഫ്റ്റിലുള്ളവർ ജോലി ചെയ്യേണ്ടത്. അതായത് സാധാരണ തൊഴിൽ സമയം 8 മണിക്കൂർ ആണെങ്കിൽ രാത്രി ഷിഫ്റ്റിൽ 7 മണിക്കൂർ മാത്രമായിരിക്കും ജോലി സമയം.

പകൽ 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയം സാധാരണ തൊഴിൽ സമയമായിരിക്കും.

രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ആവശ്യമായ വൈദ്യ സജ്ജീകരണങ്ങൾ തൊഴിലുടമ നൽകണം. അടുത്ത ഡ്യുട്ടിക്ക് മുമ്പ് 12 മണിക്കൂർ വിശ്രമം നൽകണം.

രാത്രി ഡ്യുട്ടി ചെയ്യുന്നവരെ എല്ലാ 3 മാസവും മാറ്റിക്കൊണ്ടിരിക്കണം. കൂടാതെ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് തൊഴിലുടമ മറ്റു വിവിധ അവകാശങ്ങളും നല്കുകയും വേണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്