ഹുറൂബായവരെയും ഇഖാമ കാലാവധി കഴിഞ്ഞവരെയും സഹായിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പ്
സൗദിയിൽ ഇഖാമ തൊഴിൽ നിയമ ലംഘകരെയും ഹുറൂബായവരെയും സഹായിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ജവാസാത്ത് .

ഇഖാമ തൊഴിൽ നിയമ ലംഘകരെ ജോലിക്ക് നിയമിക്കുന്നവർക്കും താമസ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്കും മറ്റേതെങ്കിലും സഹായം നൽകുന്നവർക്കുമെല്ലാം പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും.

നിയമ ലംഘകരെ സഹായിക്കുന്നവർക്ക് ഒരു ലക്ഷം റിയാലും ജയിലുമാണു പിഴ . വിദേശിയാണെങ്കിൽ പിഴയോടൊപ്പം നാടു കടത്തലും നേരിടേണ്ടി വരും.

ഹുറൂബായവരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കും അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ടവർക്ക് പിഴയും തടവും അനുഭവിക്കേണ്ടതിൻ്റെ പുറമെ സ്ഥാപനത്തിനു 5 വർഷത്തേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അനുമതിയും റദ്ദാക്കും. ഉത്തരവാദിത്വപ്പെട്ട മാനേജർക്ക് 1 വർഷം പിഴയും വിദേശിയാണെങ്കിൽ നാടു കടത്തലും നേരിടേണ്ടി വരും.

നിയമ ലംഘകരും ഒളിച്ചോടിയവരുമായ തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നവർക്ക് നേരത്തെയും ജവാസാത്ത് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് വർഷം മുംബ് അവസാനിച്ച പൊതു മാപ്പിനു ശേഷം നടന്ന പരിശോധനകളിൽ 40 ലക്ഷത്തോളം നിയമലംഘകരെയാണു പിടി കൂടിയിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa