Saturday, September 21, 2024
Saudi ArabiaTop Stories

സൗദിവത്ക്കരണം നടത്തിയാൽ പിഴകളിൽ നിന്നൊഴിവാക്കും

റിയാദ്: തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴകളിൽ നിന്നൊഴിവാകാൻ ആകർഷകമായ പദ്ധതിക്ക് സൗദി തൊഴിൽ മന്ത്രാലയം തുടക്കം കുറിച്ചു.

Albaha

സ്ഥാപനങ്ങൾക്ക് ചുമത്തപ്പെട്ട പിഴകളിൽ നിന്ന് ഒഴിവാകാൻ പിഴയുടെ തോതനുസരിച്ച് സൗദിവത്ക്കരണം നടപ്പാക്കണമെന്നതാണു വ്യവസ്ഥ.

Jeddah

തൊഴിൽ മന്ത്രാലയവും സ്ഥാപനങ്ങളും തമ്മിൽ ഇതിനായി ഒരു വർഷത്തെ കരാർ ഉണ്ടാക്കും. ഇളം പച്ച, മീഡിയം പച്ച, ഉയർന്ന പച്ച, പ്ളാറ്റിനം എന്നീ കാറ്റഗറികളിൽ ഉള്ള സ്ഥാപനങ്ങൾക്കാണു ഇളവ് ലഭിക്കുക.

yanbu

പിഴ ചുമത്തപ്പെട്ട് ഒരു മാസത്തിനുള്ളിൽ പിഴയിൽ നിന്നൊഴിവാകാനുള്ള നടപടിക്രമങ്ങൾക്കായി അപേക്ഷ നൽകണമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി. ഇതിനായി മന്ത്രാലയത്തിൻ്റെ ഇ സർവീസ് പോർട്ടലാണു സന്ദർശിക്കേണ്ടത്.

yanbu

ആനുകൂല്യം ലഭിക്കാൻ പിഴ ശിക്ഷ വിധിച്ചതിനു ശേഷമായിരിക്കണം സൗദികളെ നിയമിക്കേണ്ടത്. ചുരുങ്ങിയത് 4000 റിയാൽ ഒരു സൗദിക്ക് ശംബളം നൽകുകയും ഒരു വർഷമെങ്കിലും ജോലിയിൽ നില നിർത്തുകയും വേണമെന്ന് നിബന്ധനയിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്