Saturday, September 21, 2024
Riyadh

വേൾഡ് മലയാളി ഫെഡറേഷൻ വനിത കൌൺസിൽ രൂപികരിച്ചു

റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വനിത കൌൺസിൽ  രൂപികരിച്ചു.മലാസ് മസാല സോൺ ഓഡിറ്റോറിയത്തിൽ നാഷണൽ കമ്മറ്റി സെക്രട്ടറി സാബു ഫിലിപ്പിന്റെ ആമുഖത്തോട് കൂടിയ യോഗത്തിൽ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് മുഹമ്മദലി മരോട്ടിക്കൽ അധ്യക്ഷത വഹിച്ചു.

പ്രമുഖ പാചക വിധക്ത,  വിവിധ പരസ്യ കമ്പനികളിൽ ഫുഡ് സ്റ്റൈലിസ്റ്റ്  , വിവിധ മലയാളം ടെലിവിഷൻ ചാനലുകളിലും മാഗസിനുകളിലും  കുക്കറിഷോ, ഫുഡ് പ്രസെന്ട്രർ , പ്രമുഖ ഫുഡ്  ഫെസ്റ്റിവലുകളിൽ കോച്ച് ആയിട്ടും സേവനം കാഴ്ച വയ്ക്കുന്ന റിയാദിലെ ലിസ ജോജി ഉദ്ഘാടനം നിർവഹിച്ചു.  Wmf വിമൻസ് വിങ്ങിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഗ്ലോബൽ വൈസ് ചെയർ മാൻ നൗഷാദ് ആലുവ സംസാരിച്ചു.

തുടർന്ന് നടന്ന പുതിയ കമ്മറ്റി ഭാരവാഹികളെ Wmf റിയാദ് സെൻട്രൽ കമ്മറ്റി വിമൻസ് കോഡിനേറ്റർ ആനി സാമുവലിന്റെ നേതൃത്വത്തിൽ തെരെഞ്ഞെടുത്തു.ഭാരവാഹികൾ:വല്ലി ജോസ്(പ്രസിഡന്റ്)Dr:സീമ  മുഹമ്മദ്, ജില്ലി പോൾ പുതുശേരി (വൈസ് പ്രസിഡന്റ്) അഞ്ചു അനിയൻ(ജനറൽ സെക്രട്ടറി), ജിൻസി ജാനിഷ്, ജീവ ചാക്കോ(ജോയിന്റ് സെക്രട്ടറിമാർ )ഷിജിമോൾ സിബി (ട്രഷറർ),  ഷാലിമ റാഫി(മലയാള മിഷൻ കോഡിനേറ്റർ),  ഷിനു നവീൻ(ആഡ്സ്&പോർട്സ്),  ജാസ്മിൻ(കൾച്ചറൽ കോഡിനേറ്റർ) ബിജി ബെന്നി(ഹെൽത് കോഡിനേറ്റർ) സബ്റിൻ ഷംനാസ് (വിമൻസ് യൂത്ത് ഫോറം)എന്നിവരെ തെരെഞ്ഞെടുത്തു കൊണ്ടുള്ള പന്ത്രണ്ട് അംഗ എക്സികൂട്ടിവ് അംഗങ്ങളെയും തെരെഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾക്ക് സൗദി കോഡിനേറ്റർ ശിഹാബ് കൊട്ടുകാട്, സെൻട്രൽ കൌൺസിൽ സെക്രട്ടറി ജലീൽ പള്ളം തുരുത്തി, ട്രഷറർ റിജോഷ് കടലുണ്ടി, വൈസ് പ്രസിഡന്റ് ഇലിയാസ് കാസർകോഡ്, നിഹ്മത്തുള്ള, സാം സാമുവൽ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

Wmf റിയാദ് സെൻട്രൽ കമ്മറ്റിയുടെ വിമൻസ് ഫോറത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളും സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന വിഷയങ്ങളെ കുറിച്ചും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള കർമ്മ പദ്ധതികളെ കുറിച്ചും  കുറിച്ച് പ്രസിഡന്റ് വല്ലി ജോസ് തന്റെ ആദ്യ പ്രസംഗത്തിൽ സൂചിപ്പിച്ചു.ആനി സാമുവൽ സ്വാഗതവും അഞ്ചു അനിയൻ നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q