സൗദിയിൽ നിന്നും ഒരു റിയാൽ നോട്ട് അപ്രത്യക്ഷമാകും
റിയാദ് : സൗദിയിൽ നിന്നും ഒരു റിയാൽ നോട്ടുകൾ ഉടൻ അപ്രത്യക്ഷമാകുമെന്ന് പ്രമുഖ സൗദി ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
വിപണിയിലുണ്ടായിരുന്ന ഒരു റിയാൽ നോട്ടുകളുടെ എണ്ണത്തിന്റെ നാലിൽ ഒരു ഭാഗം നിലവിൽ ഒരു റിയാൽ കോയിനുകൾ ഇടം പിടിച്ചിട്ടുണ്ട്.
കൂടുതൽ നാണയങ്ങൾ ഉടൻ വിപണിയിൽ എത്തുന്നതോടെ ഒരു റിയാൽ നോട്ടുകൾ സ്വാഭാവികമായും അപ്രത്യക്ഷമാകും. നിലവിൽ 180 മില്യൺ റിയാലിന്റെ കോയിനുകൾ വിപണിയിലുണ്ട്.
ഒരു കോയിൻ ഇഷ്യു ചെയ്‌താൽ 30 വർഷം വരെ ഉപയോഗിക്കാൻ സാധിക്കുമ്പോൾ ഒരു നോട്ട് ഇഷ്യു ചെയ്യുമ്പോൾ ശരാശരി ഒരു വർഷമോ ഒന്നര വർഷമോ ആണ് ഉപയോഗിക്കാൻ സാധിക്കുക.
ഉടൻ തന്നെ വിപണിയിൽ 700 മില്യൺ റിയാലിന്റെ കോയിൻസുകൾ ഉപയോഗത്തിനായി എത്തിക്കാനാണ് അധികൃതരുടെ നീക്കം.
സൽമാൻ രാജാവ് അധികാരം ഏറ്റെടുത്ത ശേഷം സൗദിയിലെ നോട്ടുകളും നാണയങ്ങളും വലിയ മാറ്റങ്ങൾ വരുത്തി ഇഷ്യു ചെയ്തിരുന്നു.
1, 5 ,10 ഹലാല നാണയങ്ങളും 2 റിയാലിന്റെ നാണയവും പുതിയതായി ഇറക്കിയതോടോപ്പം 25 ,50 , 1 റിയാൽ നാണയങ്ങളുടെ പുതിയ പതിപ്പുകളും സാമ പുറത്തിറക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa