Thursday, November 28, 2024
Saudi ArabiaTop Stories

ആമിൽ വിസയിലുള്ളവർ ആവശ്യമായ മുൻകരുതലുകൾ എടുക്കുക

റിയാദ് : പ്രവാസി തൊഴിലാളികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന തൊഴിൽ മന്ത്രാലയ തീരുമാനം വന്നതിനു പിറകെ ആമിൽ വിസ നിർത്തലാക്കുമ്പോൾ നിലവിൽ ആ പ്രഫഷനിലുള്ളവർ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ ചർച്ചകൾ പ്രവാസികൾക്കിടയിൽ നടക്കുന്നുണ്ട്.

ksa

പുതിയ നിബന്ധനകൾ വരുന്നതിനു മുൻപ് തന്നെ ചെയ്യുന്ന തൊഴിലുകൾക്കനുസരിച്ച പ്രഫഷനുകൾ ആക്കി മാറ്റുക എന്നതാണ് ഉചിതമായ ഒരു തീരുമാനം. എങ്കിൽ അടുത്ത ഇഖാമ പുതുക്കുന്നതുവരെയെങ്കിലും പുതിയ നിബന്ധനകളിൽ നിന്നു ഒഴിവാകും.

ksa

ആമിൽ പ്രഫഷൻ ഒഴിവാക്കുന്നതിനുള്ള നിയമം പ്രാബല്യത്തിൽ വന്നാൽ കമ്പനികൾക്ക് അതാതു തൊഴിലാളികളെ അവർ ജോലി ചെയ്യുന്ന പ്രഫഷനുകളിലേക്ക് മാറ്റാം എന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിനുള്ള വ്യവസ്ഥകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ksa

നിലവിൽ 2878 വ്യത്യസ്ത പ്രഫഷനുകൾ തൊഴിൽ മേഖലയിൽ ഉണ്ടെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇതിനെ 259 തസ്തികകളാക്കി ചുരുക്കി കൊണ്ടുവരികയാണ് പ്രധമ ലക്ഷ്യമെന്ന് മന്ത്രാലയത്തിന്റെ തൊഴിൽ പരീക്ഷ പദ്ധതി ഡയറക്ടർ നായിഫ് അൽ ഉമൈർ പറയുന്നു.

ksa

ഓട്ടോമോട്ടീവ് ഇലക്ട്രീഷൻ, എസി മെക്കാനിക്ക്, പ്ലംബർ ഇലക്ട്രീഷ്യൻ, കാർപന്റർ, വെൽഡർ, പെയിന്റിംഗ്, കൊല്ലപ്പണി, തേപ്പ്, ടൈൽസ്, കെട്ടിട നിർമാണം, കാർ ബോഡി വർക്സ് എന്നീ പ്രഫഷനുകളിലായിരിക്കും പരീക്ഷകൾ നടക്കുക. ഈ മേഖലകളിൽ കൂടുതൽ ഇന്ത്യക്കാർ ആയത്കൊണ്ട് തന്നെ പുറത്ത് വരുന്ന സൂചനയനുസരിച്ച് ആദ്യ പരീക്ഷകൾ ഇന്ത്യക്കാരായിരിക്കും നേരിടേണ്ടി വരിക.

kssa

ടെക്നിക്കൽ വിഭാഗത്തിലായതിനാൽ എഞ്ചിനീയറിംഗ് കൗൺസിലിന്റെ മേൽനോട്ടത്തിലായിരിക്കും പരീക്ഷകൾ നടക്കുക. സൗദിയിലുള്ളവർക്ക് ഇഖാമ പുതുക്കുന്ന സമയത്ത് ഓൺലൈൻ വഴിയായിരിക്കും പരീക്ഷാനടപടികൾ പൂർത്തിയാക്കേണ്ടിവരിക. 450 മുതൽ 600 റിയാൽ വരെ ഇതിനു ഫീസ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ പുതിയ വിസകളിൽ നാട്ടിൽ നിന്നു എത്തുന്നവർക്ക് നാട്ടിൽ തന്നെ പരീക്ഷകൾ എഴുതണം. ഇതിനായി 100 മുതൽ 150 റിയാൽ വരെയാണ് ഫീസിനത്തിൽ ചിലവ്.

ksa

അവിദഗ്ധ തൊഴിൽ മേഖലയായതിനാൽ എങ്ങനെയായിരിക്കും പരീക്ഷകൾ നടക്കുക എന്നകാര്യത്തിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. മുൻപ് നടന്ന ചില പ്രഫഷൻ പരിഷ്കാരങ്ങളുടെ വിവരങ്ങൾ നോക്കുമ്പോൾ ഇഖാമ പുതുക്കുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമാവുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്