ജിദ്ദയിലെ കൃത്രിമ ജലധാരയുടെ സമീപത്ത് വെച്ച് പകർത്തപ്പെട്ട ഇടിമിന്നൽ ദൃശ്യങ്ങൾ വൈറലാകുന്നു
ജിദ്ദയിലെ കിംഗ് ഫഹദ് വട്ടർ ഫൗണ്ടയ്ന് സമീപം ഇടി മിന്നൽ പ്രത്യക്ഷപ്പെട്ടപ്പോൾ പകർത്തപ്പെട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
മൻസൂർ അളൗഇ ആദിൽ മുഹമ്മദ് എന്ന ഫോട്ടോഗ്രാഫറായിരുന്നു ചിത്രങ്ങൾ പകർത്തിയത്. ജലധാരയും ഇടിമിന്നലും ഒരേ ഫ്രെയിമിൽ പകർത്തിയത് ഏറെ വൈറലായിട്ടുണ്ട്.
അതേ സമയം സൗദിയുടെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന മഴയും ഇടിമിന്നലുമെല്ലാം ഞായറാഴ്ച വരെ നീളുമെന്നാണു പ്രവചനം.
അടുത്ത ദിനങ്ങളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കാലാവാസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
നോർത്തേൺ ബോഡറിലെ പല പ്രദേശങ്ങളിലും ഇന്നും താപ നില 5 ഡിഗ്രിക്ക് താഴെയായിരുന്നു എന്നാണു ബന്ധപ്പെട്ടവർ അറിയിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa