റിയാദ് മോട്ടോർ ഷോ ലേലത്തിൽ ആദ്യം വിൽപന നടത്തിയ കാറിൻ്റെ വില കേട്ടാൽ ഞെട്ടും
റിയാദ് സീസൺ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന മോട്ടോർ ഷോ വില കൂടിയ കാറുകളാൽ ശ്രദ്ധേയമായിരിക്കുകയാണ്.
മോട്ടോർ ഷോയിൽ വില കൂടിയ കാറുകൾ ലേലത്തിലും വിൽപന നടത്തുന്നുണ്ട്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും വില കൂടിയ 1200 കാറുകളാണു ഷോയിൽ ഉള്ളത്.
കഴിഞ്ഞ ദിവസം മുൻ ബ്രസീൽ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ ആസ്റ്റൺ മാർട്ടിൻ റാപിഡ് എഎംആർ കാർ സ്വന്തമാക്കിയത് വാർത്തയായിരുന്നു. മേളയിലെ ആദ്യത്തെ കാർ വാങ്ങിയത് റൊണാൾഡീഞ്ഞോ ആയിരുന്നു.
അതേ സമയം ബുഗാട്ടി, ആസ്റ്റൺ മാർട്ടിൻ, ബെൻസ് തുടങ്ങിയ കംബനികൾ സാന്നിദ്ധ്യമറിയിച്ച
കാർ മേളയിൽ ആദ്യമായി ലേലത്തിൽ വിറ്റഴിച്ച കാറിൻ്റെ വില വലിയ മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്.
ബുഗാട്ടി ഷെറോൺ സ്പോർട്സ് 110 എ എൻ എസ് 2019 ആണു ആദ്യം ലേലത്തിൽ പോയത്. 12.7 മില്ല്യൻ റിയാൽ അഥവാ ഏകദേശം 24 കോടി ഇന്ത്യൻ രൂപയിലധികമാണു കാറിനു വില ലഭിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa