മൂന്ന് മാസത്തിനുള്ളിൽ സൗദിയിലെത്തിയത് 11 ലക്ഷം തീർത്ഥാടകർ
ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചതിനു ശേഷം ഇത് വരെ 11,33,365 തീർത്ഥാടകർ സൗദിയിൽ എത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ആഗ്സ്ത് 31 മുതൽ നവംബർ 24 വരെയുള്ള കാലയളവിൽ മാത്രം എത്തിയവരുടെ കണക്കാണിത്. ഈ സമയത്ത് 13,39,376 ഉംറ വിസകളാണ് ഇത് വരെ ഇഷ്യു ചെയ്തത്.

10,88,608 ലക്ഷം തീർത്ഥാടകർ വ്യോമ മാർഗ്ഗം രാജ്യത്തെത്തിയപ്പോൾ 44,750 പേർ കരമാർഗ്ഗവും 7 പേർ മാത്രം കടൽ മാർഗ്ഗവുമാണു സൗദിയിലെത്തിയത്.

പാകിസ്ഥാനിൽ നിന്ന് 3,19,494 തീർത്ഥാടകർ എത്തിയപ്പോൾ 3,06461 തീർത്ഥാടകർ ഇന്തോനേഷ്യയിൽ നിന്നും 1,95,345 തീർത്ഥാടകർ ഇന്ത്യയിൽ നിന്നും എത്തിയിട്ടുണ്ട്.

വിഷൻ 2030 പദ്ധതി പ്രകാരം നടപ്പാക്കിയ വിവിധ പദ്ധതികൾ പ്രകാരം സൗദിയിലേക്കുള്ള തീർത്ഥാടകരുടെ ഒഴുക്ക് ഇനിയും വലിയ തോതിൽ തന്നെ വർദ്ധിക്കുമെന്നത് തീർച്ചയാണ് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa