മുഴുവൻ ദന്ത ചികിത്സാ മേഖലയിലും സൗദിവത്ക്കരണം
റിയാദ്: ദന്ത ചികിത്സയുമായി ബന്ധപ്പെട്ട മുഴുവൻ മേഖലകളിലും സൗദിവത്ക്കരണം നടപ്പാക്കുന്നതിനു തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയം തീരുമാനമെടുത്തു.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചായിരിക്കും സൗദിവത്ക്കരണം നടപ്പാക്കുക. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും സ്വദേശിവത്ക്കരണം നടപ്പാക്കുക.
ദന്ത ചികിത്സയുമായി ബന്ധപ്പെട്ട മേഖലകളിലും ഈ വർഷം ശഅബാൻ 1 നു മുംബായി 25 ശതമാനം സൗദിവത്ക്കരണം നടപ്പാക്കുകയാണു ലക്ഷ്യം. അടുത്ത വർഷം ശഅബാൻ 1 മുംബായി ഇത് 30 ശതമാനമാക്കി ഉയർത്തും.
അതേ സമയം വ്യവസായ മേഖലയിൽ 35,892 ജോലികൾ സൗദിവത്ക്കരിക്കാൻ തൊഴിൽ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും ധാരണയായി.
രണ്ട് വർഷം കൊണ്ട് തന്നെ ലക്ഷ്യമിട്ട 35,892 ജോലികൾ സ്വദേശിവത്ക്കരിക്കാൻ രണ്ട് മന്ത്രാലയങ്ങളും യോജിച്ച് പ്രവർത്തിക്കും.
തൊഴിലില്ലായമ പരിഹരിക്കുന്നതിനുള്ള ദേശീയ പരിപർത്തനത്തിൻ്റെ ഭാഗമാണിതെന്ന് തൊഴിൽ സാമൂഹികക്ഷേമ വകുപ്പ് വാക്താവ് ഖാലിദ് അബൽ ഖൈൽ അറിയിച്ചു. .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa