സൗദി അറേബ്യ ലോകത്തെ ഏറ്റവും ശക്തരിൽ ഒൻപതാം സ്ഥാനത്ത്
വെബ് ഡെസ്ക് : ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യക്ക് മികച്ച നേട്ടം. സ്പക്റ്റേറ്റർ ഇൻഡക്സിൻ്റെ റിപ്പോർട്ട് പ്രകാരം 2019 ലെ ലോകത്തെ ശക്തരായ രാജ്യങ്ങളിൽ സൗദി ഒൻപതാം സ്ഥാനത്താണുള്ളത്.
അമേരിക്ക, റഷ്യ, ചൈന, ജർമനി, യുകെ , ഫ്രാൻസ്, ജപ്പാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളാണു യഥാക്രമം ഒന്ന് മുതൽ എട്ട് വരെ സ്ഥാനങ്ങളിലുള്ളത്.
പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 17 ആമതാണ്. യു എ ഇ പട്ടികയിൽ 11 ആം സ്ഥാനത്തും ഇറാഖ് 19 ആം സ്ഥാനത്തുമുണ്ട്.
2018 ൽ മതിയായ ഉറക്കം ലഭിച്ചവരുടെ പട്ടികയിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനമുണ്ട്. സൗദി , സെർബിയ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണു യഥാക്രമം ഇന്ത്യക്ക് പിറകിൽ.
സ്പെക്റ്റേറ്റർ ഇൻഡക്സ് പ്രകാരം ഏറ്റവും കൂടുതൽ ശത കോടീശ്വരന്മാരുള്ള രാജ്യം ചൈനയാണ്. ഇന്ത്യ, ഹോങ്കോംഗ്, സൗത്ത് കൊറിയ , തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ചൈന കഴിഞ്ഞാൽ ശത കോടീശ്വരന്മാർ കുടുതലുള്ളത് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa