നിതാഖാത്തിൽ മഞ്ഞ ഒഴിവാക്കുന്നു
റിയാദ്: നിതാഖാത്തിൽ നിന്ന് മഞ്ഞ ഒഴിവാക്കുമെന്ന് സൗദി തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്‌ഹി അറിയിച്ചു.
മഞ്ഞ വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങളെ ചുവപ്പിലേക്ക് മാറ്റി ചുവപ്പ് സ്ഥാപനങ്ങൾക്കുള്ള നിബന്ധനകൾ ബാധകമാക്കും.
മഞ്ഞ വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം അടുത്ത ജനുവരി 27 മുതലായിരിക്കും പ്രാബല്യത്തിൽ വരിക.
ഇതോടെ നിലവിൽ മഞ്ഞ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾ തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ പച്ചയിലേക്ക് മാറാൻ നിർബന്ധിതരാകുകയും ഇതിനായി കൂടുതൽ സൗദിവത്ക്കരണം നടത്തുകയും ചെയ്യേണ്ടി വരും.
അതേ സമയം പച്ച കാറ്റഗറിയിലാകാൻ വേണ്ടി സ്ഥാപനങ്ങൾ സൗദിവത്ക്കരണം പ്രോത്സാഹിപ്പിക്കാൻ നിർബന്ധിതരാകുംബോൾ അത് വിദേശ തൊഴിലാളികളെ എത്രമാത്രം ബാധിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa