ജിസിസി ഉച്ചകോടി; സൽമാൻ രാജാവ് ഒമാൻ സുൽത്താനെ ക്ഷണിച്ചു
റിയാദ് : റിയാദിൽ വെച്ച് നടക്കുന്ന ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ സൽമാൻ രാജാവ് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനെ ഔദ്യോഗികമായി ക്ഷണിച്ചു.
സുൽത്താൻ ഖാബൂസിന് നൽകാനുള്ള രാജാവിന്റെ കത്ത് ജി സി സി സെക്രട്ടറി ജനറൽ ഡോ: അബ്ദുലത്തിഫ് അൽ സയാനി വഴിയാണ് അയച്ചത്.
ഒമാൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ഡെപ്യുട്ടി പ്രൈം മിനിസ്റ്റർ ഫഹദ് ബിൻ മഹ്മൂദ് ആൽ സഈദുമായി മസ്‌ക്കറ്റിൽ വെച്ച് ഇന്ന് നടന്ന കൂടിക്കാഴ്ചയിൽ സുൽത്താനുള്ള കത്ത് ഡോ :അബ്ദുലത്തീഫ് അൽ സയാനി ഫഹദ് ബിൻ മഹ്മൂദിന് കൈമാറി.
ഈ മാസം 10 നാണ് റിയാദിൽ വെച്ച് ജിസിസി ഉച്ചകോടി നടക്കുന്നത്. 9 ന് മന്ത്രി തല മുന്നൊരുക്ക മീറ്റിങ് നടക്കും.
ഈ വർഷത്തെ ജി സി സി ഉച്ചകോടി യു എ ഇയിൽ വെച്ച് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും പിന്നീട് വേദി റിയാദിലേക്ക് മാറ്റുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa