സൗദികൾ തീരെ കുറഞ്ഞ തൊഴിൽ മേഖലകൾ അറിയാം
സൗദിവത്ക്കരണ പ്രക്രിയകൾ ത്വരിതഗതിയിൽ മുന്നോട്ട് പോകുംബൊഴും ഇപ്പോഴും സൗദികളുടെ ലഭ്യത തീരെ കുറഞ്ഞ നിരവധി പ്രഫഷനുകൾ സൗദി തൊഴിൽ വിപണിയിലുണ്ട്.
സൗദികൾ ലഭ്യമാകുന്നത് വളരെ പ്രയാസകരമായ ഈ പ്രഫഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ സ്വകാര്യ മേഖലാ കംബനികൾ നേരത്തെ ചേംബർ കൗൺസിൽ വഴി സൗദി തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പിനു കൈമാാറിയിട്ടുണ്ട്.
മുടിവെട്ട്, ഫൂട്ട് വെയർ സെയിൽസ്, ക്ളീനിംഗ്, കശാപ്പ്, പ്ളംബിംഗ്, ഇലക്ട്രീഷ്യൻ, പെയിൻ്റിംഗ്, മെക്കാനിക്ക്, കാർ റിപ്പയറിംഗ്, വെൽഡിംഗ്, എയർ കണ്ടീഷനർ റിപ്പയറിംഗ്, കൃഷി ജോലികൾ എന്നിവയിൽ സൗദികളുടെ സാന്നിദ്ധ്യം കുറവാണ് .
അതോടൊപ്പം ഹെവി എക്യുപ്മെൻ്റ് ട്രക്ക് ഡ്രൈവിംഗ്, കാർഗോ, കെട്ടിടനിർമ്മാണം, റോഡ് പണി, ലോൺട്രി, മലിന ജല നിർമ്മാർജ്ജനം, കാർ വാഷിംഗ്, ജൻ്റ്സ് ടൈലറിംഗ്, എംബ്രോയിഡറി തുടങ്ങിയ മേഖലയിലും സൗദികളെ കിട്ടാൻ പ്രയാസമോ എണ്ണം കുറവോ ആണ്.
അതേ സമയം സൗദികൾ കുറവുള്ള തൊഴിൽ മേഖലകളിൽ ഉചിതമായ സൗദിവത്ക്കരണ അനുപാതം നിർണ്ണയിച്ച് ബന്ധപ്പെട്ട മന്ത്രാലയങ്ങളെ അറിയിക്കാൻ ഉന്നതാധികാര സമിതി സൗദി തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa