സൗദി ബജറ്റ് പ്രഖ്യാപിച്ചു; ലെവി സംബന്ധിച്ച് മന്ത്രിയുടെ വിശദീകരണം
റിയാദ്: 2020 ലേക്കുള്ള സൗദി അറേബ്യയുടെ ബജറ്റ് ഭരണാധികാരി സല്മാൻ രാജാവ് ക്യാബിനറ്റ് മീറ്റിംഗിൽ പ്രഖ്യാപിച്ചു.
187 ബില്ല്യൻ റിയാലിൻ്റെ കമ്മി ബജറ്റാണു പ്രഖ്യാപിച്ചിട്ടുള്ളത്. 1.02 ട്രില്ല്യൻ റിയാലാണു ബജറ്റ് ചിലവ്. 833 ബില്ല്യൻ റിയാലാണു വരവ് പ്രതീക്ഷിക്കുന്നത്.
2019 ലെ ബജറ്റ് ചിലവിനേക്കാൾ കുറവായിരിക്കും 2020 ൽ ഉണ്ടായിരിക്കുകയെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ അറിയിച്ചു. സ്വകാര്യ മേഖലയെ പരിപോഷിപ്പിക്കുന്ന പദ്ധതികൾ സർക്കാർ തുടരുമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം ലെവി സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളിൽ നിന്നൊരു മാറ്റം ഇപ്പോൾ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നാണു ധനകാര്യ മന്ത്രി പ്രസ്താവിച്ചത്.
ഇതോടെ പുതിയ സൗദി ബജറ്റിൽ ലെവി സംബന്ധിച്ച് എന്തെങ്കിലും പുതിയ അനുകൂല പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന പ്രതീക്ഷക്ക് താത്ക്കാലികമായി മങ്ങലേറ്റിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa