Sunday, April 20, 2025
Jeddah

നാലകത്ത് കുഞ്ഞാപ്പക്ക് യാത്രയയപ്പ് നൽകി.

ജിദ്ദ: മുപ്പത്തി ഏഴു വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പെരിന്തൽമണ്ണ എൻ .ആർ.ഐ ഫോറം മുഖ്യ രക്ഷാധികാരി നാലകത്ത് അബ്ദുൽ റൗഫ് എന്ന കുഞ്ഞാപ്പക്ക് പെൻറിഫ് ഭാരവാഹികളും പ്രവർത്തകരും ചേർന്ന് യാത്രഅയപ്പ് നൽകി.

ഷറഫിയ ഹിൽടോപ് ഓഡിറ്റോറിയത്തിൽ വെച്ചുചേർന്ന ചടങ്ങിൽ പെൻറിഫ് ഉപഹാരം നാസർ ശാന്തപുരം, അബ്ദുൽ മജീദ് .വി.പി എന്നിവർ ചേർന്ന് കൈമാറി.

ജിദ്ധയിലെ സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യമായ കുഞ്ഞാപ്പ പെൻറിഫ് ന്റെ രൂപീകരണ കാലം തൊട്ടേ സജീവ സാനിധ്യവും, നിലവിൽ മുഖ്യ രക്ഷാധികാരിയും ആണ്. മുസ്തഫ കോഴിശ്ശേരി, അഷറഫ് പറങ്ങാടൻ, മുഹമ്മദലി ടി.എൻ പുരാം, മജീദ് .പി.വി പാങ്, നാസർ .പി.സി അമ്മിനിക്കാട്, നാസർ പാക്കത്ത്, അബ്ദുൽ മജീദ്.വി.പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മൂന്നര പതിറ്റാണ്ടിന്റെ പ്രവാസ അനുഭവങ്ങൾ നാലകത്ത് കുഞ്ഞാപ്പ പങ്കുവെച്ചു. ബിഷർ.പി.കെ താഴേക്കോട് അധ്യക്ഷത വഹിച്ച യോഗത്തിനു പെൻറിഫ് ജനറൽ സെക്രട്ടറി നാസർ ശാന്തപുരം സ്വാഗതവും, ഹാഷിം നാലകത്ത് നന്ദിയും പറഞ്ഞു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa