ഫിൻഗർ പ്രിന്റ്: സൗദിയിലെ വിദേശികൾക്ക് ജവാസാത്തിന്റെ മുന്നറിയിപ്പ്
റിയാദ്: ഇനിയും ഫിംഗർ പ്രിന്റ് നൽകാത്ത വിദേശികൾക്ക് സൗദി ജവാസാത്ത് വീണ്ടും മുന്നറിയിപ്പ് നൽകി.
ഫിംഗർ പ്രിന്റ് (ബസ്മ) രേഖപ്പെടുത്താത്ത വിദേശികൾക്ക് വിവിധ വകുപ്പുകളിൽ നിന്നുള്ള എല്ലാ തരത്തിലുമുള്ള ഔദ്യോഗിക സേവനങ്ങളും നിർത്തലാക്കും.
ഫിംഗർ പ്രിന്റ് നൽകാൻ ഉള്ള സംവിധാനങ്ങൾ രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലെയും വിവിധ സ്ഥലങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്.
അബ്ഷിർ അടക്കമുള്ള സേവനങ്ങൾ തുടങ്ങുന്നതിനും മറ്റും ഫിംഗർ പ്രിന്റ് ആവശ്യമായതിനാൽ ഫിംഗർ പ്രിന്റ് നൽകാത്തവർ നിലവിൽ വളരെ കുറവാണ്.
നിലവിൽ ഇഖാമ കാലാവധി പരിശോധിക്കണമെങ്കിൽ പോലും അബ്ഷിർ നിർബന്ധമായതിനാൽ ഇനിയും അബ്ഷിർ ഓപൺ ചെയ്യാത്തവർ പുതിയ അബ്ഷിർ അക്കൗണ്ട് തുറക്കുകയും ഇല്ലാത്തവരോട് തുറക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നത് ഏറെ പ്രയോജനപ്പെടും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa