രാജകുമാരൻ്റെ സ്വപ്നം പൂവണിഞ്ഞു; ലോകത്തെ ഞെട്ടിച്ച് സൗദി ആരാംകോ മുന്നോട്ട്
റിയാദ്: ‘ആരാംകോ ലോകത്തിന്റെ നെറുകയിൽ , ഒരു സ്വപ്നം ഇവിടെ പൂവണിഞ്ഞിരിക്കുന്നു’ എന്ന തലക്കെട്ടായിരുന്നു ഇന്ന് സൗദിയിലെ ഭൂരിഭാഗം ഓൺലൈൻ മാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്നത്.

രാജ്യത്തിനെ ലോകത്തിന്റെ മുൻ നിരയിലെത്തിക്കാൻ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ ഓരോ നീക്കങ്ങളും തികച്ചും ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ആഗോള ഓഹരി വിപണിയിലെ ആരാംകോ ഓഹരിയിലുണ്ടായ അവിശ്വസനീയ കുതിപ്പ്.

കഴിഞ്ഞ ദിവസം ഓഹരി വിപണിയിൽ ആപ്പിളിൻ്റെ റെക്കോർഡ് തകർത്ത് ബഹുദൂരം മുന്നിലെത്തിയ സൗദി ആരാംകോ ലോകത്തെ ഏറ്റവും മൂല്യമേറിയ കംബനിയെന്ന ഖ്യാതി നേടിയിരുന്നെങ്കിൽ ഇന്ന് കംബനിയുടെ ഓഹരി 2 ട്രില്ല്യൻ ഡോളർ എന്ന നേട്ടം കരസ്ഥമാക്കി പുതിയ റെക്കോർഡിട്ടിരിക്കുകയാണ്.
ഇതോടെ ലോകത്ത് ഓഹരി വിപണിയിൽ 2 ട്രില്യൺ മൂല്യമുള്ള ഏക കമ്പനി എന്ന നേട്ടവും സൗദി ആരാംകോക്ക് സ്വന്തമായിരിക്കുകയാണ്. 2 ട്രില്യൺ മൂല്യം കൈവരിക്കുക എന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ പ്രധാന ലക്‌ഷ്യം കൂടിയാണ് ഇന്ന് പൂവണിഞ്ഞത്.
ആരാംകോയുടെ 2 ശതമാനത്തിൽ താഴെ ഷെയർ മാത്രമായിരുന്നു പൊതു ഓഹരി വിപണിയിൽ ലഭ്യമാക്കിയത്. കമ്പനിയുടെ ബാക്കി 98 ശതമാനത്തിൽ കൂടുതൽ ഉടമസ്ഥാവകാശവും ഇപ്പോഴും സൗദി ഗവണ്മെന്റിന് തന്നെയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
