സൗദിയിൽ സ്വദേശികളേക്കാൾ മൂന്നിരട്ടി വിദേശ തൊഴിലാളികൾ
റിയാദ്: സൗദിയിൽ തൊഴിൽ മേഖലയിലെ വിദേശ തൊഴിലാളികളുടെ സാന്നിദ്ധ്യം 76 ശതമാനമാണെന്ന് റിപ്പോർട്ട്.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടിലാണു ഈ കണക്ക് വ്യക്തമാക്കിയത്.
12.93 മില്യൺ പേരാണു തൊഴിൽ മേഖലയിൽ ഉള്ളത് . ഇതിൽ 3.1 മില്ല്യൺ പേരാണു സ്വദേശികൾ.
അതേ സമയം സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് 30 ശതമാനത്തിൽ അധികമാണെങ്കിൽ പുരുഷന്മാരിൽ അത് 6 ശതമാനത്തിൽ താഴെയാണെന്നും റിപ്പോർട്ട് വുക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa