വിദേശികൾക്ക് സൗദിയിലേക്ക് വാരാന്ത്യങ്ങളിൽ ഫ്രീ വിസ
റിയാദ്: വാരാന്ത്യങ്ങളിൽ സൗദിയിൽ സന്ദർശനം നടത്താൻ ഉദ്ദേശിക്കുന്ന വിദേശികൾക്ക് അതിർത്തികളിൽ വെച്ച് സൗജന്യ വിസ ഇഷ്യു ചെയ്യൽ ആരംഭിച്ചതായി റിപ്പോർട്ട്.
യു എ ഇ, ബഹ്രൈൻ, കുവൈത്ത് എന്നീ മൂന്ന് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്കായിരിക്കും സൗദിയിലേക്ക് സൗജന്യ വിസ ലഭിക്കുക.
പ്രസ്തുത ഗൾഫ് രാജ്യങ്ങളിൽ നിന്നും സൗദിയിലേക്കുള്ള പ്രവേശന കവാടങ്ങളിലായിരിക്കും സൗജന്യ വിസ ഇഷ്യു ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കുക.
ആഴ്ചയിൽ വ്യാഴം, വെള്ളി, ശനി തുടങ്ങിയ ദിവസങ്ങളിൽ മാത്രമായിരിക്കും വിസ ലഭിക്കുക. ജനുവരി അവസാനത്തിൽ റിയാദ് സീസൺ അവസാനിക്കാനിരിക്കേയാണു പുതിയ വിസ സംവിധാനം കൊണ്ട് വന്നിട്ടുള്ളത്.
പുതിയ സംവിധാനം സൗദിയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിനെ പരിപോഷിപ്പിക്കുമെന്നത് തീർച്ചയാണ്. 49 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് സൗദിയിലേക്ക് ഓൺ അറൈവൽ വിസ സംവിധാനം നിലവിൽ വന്നതിനു ശേഷം പതിനായിരിക്കണക്കിനു ടൂറിസ്റ്റുകളാണു ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെത്തിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa