Tuesday, November 26, 2024
GCCTop Stories

ഗൾഫിലുള്ളവരുടെ ശ്രദ്ധക്ക്; തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങുന്നത് ഭാവിയിൽ ദോഷം ചെയ്യും

വെബ് ഡെസ്ക്: തണുപ്പ് കാലത്ത് തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

തണുപ്പ് അനുഭവപ്പെട്ടിട്ടും അതിനെ അവഗണിച്ച് സാധാരണ വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നവർ ധാരാളമായി കാണപ്പെടുന്ന അവസ്ഥയിലാണ് ശൈത്യകാല വസ്ത്രങ്ങൾ ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദഗ്ധർ മുന്നറിപ്പ് നൽകുന്നത്.

തണുപ്പ് കാലത്ത് പ്രതിരോധ വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങുന്നത് ശരീരത്തെ ബാധിച്ചാൽ പ്രായം കൂടുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവപ്പെടുമെന്ന് ബന്ധപ്പെട്ട നിരീക്ഷകർ പറഞ്ഞു.

ശരീരത്തിന് തണുപ്പിനേക്കാൾ നല്ലത് ചൂട് കാലാവസ്ഥയാണെന്നും തണുത്ത് വിറക്കുന്നതിനേക്കാൾ നല്ലത് അല്പം വിയർക്കുന്നതാണെന്നും കാലാവസ്ഥാ നിരീക്ഷകനും ഗവേഷകനുമായ അബ്ദുൽ അസീസ് അൽ ഹുസൈനി അഭിപ്രായപ്പെട്ടു.

യുവാക്കൾക്ക് ഇപ്പോൾ തണുപ്പ് ഏൽക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അറിയില്ലെന്നും എന്നാൽ പ്രായം 50 കഴിയുമ്പോഴായിരിക്കും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ തുടങ്ങുകയെന്നും അബ്ദുൽ അസീസ് അൽ ഹുസൈനി മുന്നറിയിപ്പ് നൽകുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്