ടൂറിസം അക്കൊമഡേഷൻ മേഖലയിൽ സൗദിവത്ക്കരണം നടപ്പിലാക്കൽ ആരംഭിച്ചു
റിയാദ്: ടൂറിസം അക്കൊമഡേഷൻ മേഖലയിലെ സൗദിവത്ക്കരണ പ്രക്രിയകൾക്ക് സൗദി തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയം ഞായറാഴ്ച മുതൽ തുടക്കം കുറിച്ചു.
ടൂറിസം അക്കൊമഡേഷൻ മേഖലയിലെ അഡ്മിനിസ്റ്റ്രേറ്റീവ് തലത്തിലും മറ്റു ഉന്നത തസ്തികകളിലുമാണു സൗദിവത്ക്കരണം നടപ്പിലാക്കുക.
ആദ്യ ഘട്ടത്തിൽ സൂപർവൈസറി, ലീഡിംഗ് പോസ്റ്റുകൾ അല്ലാത്ത തസ്തികകളും രണ്ടാം ഘട്ടത്തിൽ സൂപർവൈസറി , അസിസ്റ്റൻ്റ് മാനേജർ തസ്റ്റികകളും മൂന്നാം ഘട്ടത്തിൽ ലീഡിംഗ് പോസ്റ്റുകളുമായിരിക്കും സൗദിവത്ക്കരണത്തിനു വിധേയമാകുക.
സെയിൽസ് ആൻ്റ് മാർക്കറ്റിംഗ്, റിസർവേഷൻ, പർച്ചേസ്, ഫ്രണ്ട് ഡെസ്ക്, തുടങ്ങിയ തസ്തികകളായിരിക്കും ആദ്യ ഘട്ടത്തിൽ സൗദിവത്ക്കരണത്തിനു വിധേയമാകുക എന്നതിനാൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടേക്കും.
അതേ സമയം ബെൽ ബോയ്, ഡോർമാൻ, പാർക്കിംഗ് സഹായി തുടങ്ങിയ തസ്തികകൾ സൗദിവത്ക്കരണത്തിൽ നിന്ന് ഒഴിവാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa