ദമാമിൽ കാർ ബോംബ് സ്ഫോടനം നടത്താനുള്ള പദ്ധതി തകർത്തു
ദമാം : ദമാമിൽ കാർ ബോംബ് സ്ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി സൗദി സുരക്ഷാ വിഭാഗം വിഫലമാക്കിയതായി സൗദി പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി പ്രസ്താവിച്ചു.
ഡിസംബർ 25 നായിരുന്നു കാർ ബോംബ് സ്ഫോടനം നടത്താനുള്ള പദ്ധതിയിട്ടിരുന്നത്. സുരക്ഷാ വിഭാഗത്തിൻ്റെ ഓപറേഷനിൽ 2 ഭീകരർ കൊല്ലപ്പെട്ടു.
അഹ്മദ് അബ്ദുല്ല സുവൈദ്, അബ്ദുല്ല ഹുസൈൻ അൽ നിമ്ർ എന്നീ ഭീകരരാണു കൊല്ലപ്പെട്ടത്. സംഘത്തിലെ അറസ്റ്റിലായ മൂന്നാമനെക്കുറിച്ചുള്ള വിവരങ്ങൾ തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പുറത്ത് വിട്ടിട്ടില്ല.
ഭീകരർ കാർ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിടുന്നതിനെക്കുറിച്ച് സൗദി സുരക്ഷാ വിഭാഗത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
കീഴടങ്ങാൻ വിസമ്മതിച്ച ഭീകരർ ഒരു കെട്ടിടത്തിനകത്ത് കയറി ഒളിച്ചതിനെത്തുടർന്ന് സുരക്ഷാ സൈനികർ റെയ്ഡ് നടത്തുകയായിരുന്നു. ആർ ഡി എക്സും മെഷീൻ ഗണും പിസ്റ്റളുമെല്ലാം ഭീകരറുടെ കാറിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa