സുൽത്താൻ ഖാബൂസ് അന്തരിച്ചു
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു . 79 വയസ്സായിരുന്നു. ലോക രാജ്യങ്ങൾക്കിടയിൽ ഒമാനിനെ മുൻ നിരയിലെത്തിക്കുന്നതിൽ സുൽത്താൻ്റെ പങ്ക് നിസ്തുലമാണ്.
ഒമാൻ റോയൽ കോർട്ടായിരുന്നു സുൽത്താന്റെ മരണവാർത്ത പുറത്ത് വിട്ടത്. 2014 മുതൽ കാൻസറിനു യൂറോപ്പിൽ ചികിത്സ നടത്തുകയായിരുന്നു സുൽത്താൻ ഖാബൂസ്.
പെട്രോളിയത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി തൻ്റെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ സുൽത്താൻ ഖാബൂസിനു സാധിച്ചു.
ഗൾഫ് രാജ്യങ്ങൾക്കിടയിലും മറ്റു രാജ്യങ്ങൾക്കിടയിലുമുണ്ടാകുന്ന പ്രശ്നങ്ങളിൽ ഒരു രാജ്യത്തോടൊപ്പം കക്ഷി ചേരാതെ മിതനയം സ്വീകരിക്കുന്നതിനു സുൽത്താൻ ഖാബൂസ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.
ഇന്ത്യയിലും ഇംഗ്ളണ്ടിലും പഠനം നടത്തിയ സുൽത്താൻ ഖാബൂസ് ഇന്ത്യയുമായുള്ള ബന്ധം എന്നു ഗാഡമായി നില നിർത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa