ഹൈതം താരീഖ് ഇനി ഒമാന്റെ പുതിയ സുൽത്താൻ
മസ്‌ക്കറ്റ് : ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈതം ബിൻ താരിഖ് അൽ സഈദ് നെ തെരഞ്ഞെടുത്തതായി ഒമാൻ ഔദ്യോഗിക ടെലിവിഷൻ അറിയിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ഒമാൻ ഭരണാധികാരി സുൽത്താൻ ബിൻ ഖാബൂസിൻ്റെ കസിൻ ആൺ പുതിയ ഭരണാധികാരി ഹൈതം ബിൻ താരീഖ്.
നേരത്തെ ഒമാൻ്റെ സാംസ്കാരിക മന്ത്രിയായിരുന്നു ഹൈതം ബിൻ താരീഖ്. 1979 ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫോറീൻ സർവീസ് പ്രോഗ്രാമിൽ ബിരുദം നേടിയിട്ടുണ്ട്.
സുൽത്താൻ ഖാബൂസിനു സന്താനങ്ങളോ പരസ്യമായി പ്രഖ്യാപിച്ച പിന്തുടർച്ചാവകാശികളോ ഇല്ലായിരുന്നു. കുടുംബം ഒന്നിച്ച് ഹൈതം ബിൻ താരീഖിനെ ഭരണാധികാരിയായി തെരഞ്ഞെടുക്കുകയായിരുന്നു.
ദീർഘ കാലം ഒരു രാജ്യത്തെ സേവിച്ച ഭരണാധികാരികൾ ഉൾപ്പെട്ട സുൽത്താൻ ഖാബൂസ് 50 വർഷത്തെ ഭരണത്തിനു ശേഷമാണു വിട വാങ്ങിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa