Sunday, April 20, 2025
Jeddah

നിയോ ജിദ്ദാ പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകും.

ജിദ്ദ: ജിദ്ദയിലെ നിലമ്പൂർ മണ്ഡലത്തിലെ മുഴുവൻ പ്രവാസികളുടെയും യോജിച്ചുള്ള വേദിയായ നിയോ ജിദ്ദാ പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇക്കഴിഞ്ഞ മഹാ പ്രളയത്തിൽ പൂർണ്ണമായും വീട് തകർന്നു പോയ ഒരു പ്രവാസി കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുവാൻ തീരുമാനിച്ചു.

നിലമ്പൂർ മേഖലയിൽ ഏറ്റവും കൂടുതൽ പ്രളയം നാശം വിതച്ച പോത്തുകല്ല് പഞ്ചായത്തിലെ പ്രവാസി കുടുംബത്തിനാണ് വീട് നിർമ്മിച്ച് കൊടുക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പുനരധിവാസ പദ്ധതി പ്രഖ്യാപന പരിപാടിയിൽ വെച്ചാണ് വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിയോ ജിദ്ദാ രക്ഷാധികാരി നജീബ് കളപ്പാടൻ നടത്തിയത്.

പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോട് അധ്യക്ഷത വഹിച്ച പരിപാടി ജെ എൻ എച്ഛ് ചെയർമാൻ വി പി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് നിയോ ജിദ്ദാ ശില്പിയും സ്ഥാപക പ്രസിഡന്റുമായ റഷീദ് വരിക്കോടന് യാത്രയപ്പ് നൽകി. നിയോ ജിദ്ദാ ഉപഹാരം പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോടും സ്നേഹ സമ്മാനം ചെയർമാൻ പി സി എ റഹ്‌മാനും റഷീദ് വരിക്കോടന് നൽകി.

ചടങ്ങിൽ ഹംസ സൈക്കോ, വി കെ റൗഫ്, അബൂബക്കർ അരിമ്പ്ര, ബേബി നീലാമ്പ്ര, സക്കീർ ഹുസൈൻ എടവണ്ണ, ഹക്കീം പാറക്കൽ, ടി പി ശുഐബ്, നാസർ വെളിയംകോട്, കബീർ കൊണ്ടോട്ടി, ഹിഫ്‌സുറഹ്മാൻ, ജാഫറലി പലേക്കോട്‌, ഉമ്മർ കോയ, ഗഫൂർ എടക്കര, അനീഷ് ടി കെ, ഉമ്മർ കെ ടി , അബൂട്ടി പള്ളത്ത്, ഫിറോസ്, ബാപ്പു, മുർഷിദ്, ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് വീട് നിർമ്മാണത്തിനുള്ള ആദ്യ ഘട്ട ഫണ്ട് സെക്രട്ടറി റിയാസ് വി പി, പോപ്പി ജിദ്ദാ ഭാരവാഹികൾക്ക് കൈമാറി. നിലമ്പൂർ കരിമ്പുഴയിലെ അന്ധനായ യുവാവിന് വേണ്ടി നിർമ്മിക്കുന്ന വീടിനുള്ള ഒരു ലക്ഷം രൂപയുടെ സഹായം ബഷീർ പുതുകൊള്ളിയിൽ നിന്നും സ്വാൻ പ്രസിഡണ്ട് ഹംസ ഏറ്റുവാങ്ങി.

നിയോ ജിദ്ദ നടത്തിയ കിക്കോഫ് വഴി ലഭിച്ച ഫണ്ട് മുഖേന യുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമായി നടത്തുന്ന ഈ പദ്ധതികൾ, നാട്ടിൽ മുൻ പ്രസിഡണ്ട് റഷീദ് വരിക്കോടന്റെ നേതൃത്വത്തിൽ ഉടൻ തുടങ്ങുന്നതാണെന്നു ചടങ്ങിൽ പ്രസിഡണ്ട് അറിയിച്ചു. യാത്രയപ്പിനു റഷീദ് വരിക്കോടൻ കൃതജ്ഞത രേഖപ്പെടുത്തി.

ജനറൽ സെക്രട്ടറി കെ ടി ജുനൈസ് സ്വാഗതവും ട്രെഷറർ സൈഫുദ്ധീൻ വാഴയിൽ നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa