ഐസ് മഴയും പൂജ്യത്തിനും താഴെ താപ നിലയും; സൗദിയിലെ ഈ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
ശൈത്യം വീണ്ടും തിരിച്ച് വരുന്നതായാണു കാലാവസ്ഥാ നിരീക്ഷണം. ഇത് വിവിധ ഭാഗങ്ങളിൽ താപ നില പൂജ്യം ഡിഗ്രിക്കും താഴെ വരെ എത്തിച്ചേക്കും.
ചൊവ്വാഴ്ച മുതൽ നോർത്തേൺ ബോഡർ, അൽജൗഫ്, തബൂക്ക്, ഹായിൽ തുടങ്ങിയ പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിൽ താപ നില പൂജ്യം ഡിഗ്രിക്കും താഴെ വരാൻ സാധ്യതയുണ്ട്.
അതേ സമയം ഖസീമിലും റിയാദ്, മദീന തുടങ്ങിയ പ്രവിശ്യകളിലെ വടക്ക് ഭാഗത്തും വ്യാഴാഴ്ച മുതൽ താപ നില പൂജ്യം ഡിഗ്രിക്ക് അടുത്ത് വരെ എത്താൻ സാധ്യതയുണ്ട്.
നോർത്തേൺ ബോഡറിലും അൽ ജൗഫിലും തബൂക്കിലും ഈസ്റ്റേൺ പ്രൊവിൻസിലും ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴക്കും സാധ്യതയുണ്ട്.
തബൂക്കിലെ അല്ലോസ്, അൽഖാൻ, അല്ലഹ്ർ തുടങ്ങിയ സ്ഥലങ്ങളിലും അൽ ജൗഫ്-നോർത്തേൺ ബോഡർ ഭാഗത്തെ തുറൈഫ്, ഖുറയാത്, ഹസ്മുൽ ജലാമീദ് തുടങ്ങിയ സ്ഥലങ്ങളിലും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം ഐസ് മഴക്കും സാധ്യതയുണ്ട്.
തണുപ്പ് കാലാവസ്ഥയുള്ളതോടൊപ്പം പകൽ സമയങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് പ്രവചനത്തിൽ പറയുന്നു. റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, മക്ക, മദീന, ഖസീം, തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോഡർ എൻന്നിവിടങ്ങളിലായിരിക്കും ചൊവ്വാഴ്ചയും ബുധനാഴ്ചയും പൊടിക്കാറ്റ് അനുഭവപ്പെടുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa