സൗദിയിൽ ഇന്ന് മുതൽ കോഴി വില കൂടും
റിയാദ്: സൗദിയിൽ ഇന്ന് മുതൽ ഫ്രോസൺ ചിക്കൻ വില ഉയർന്നേക്കുമെന്ന് കംബനികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാറ്റ് അടക്കമുള്ള വിലകൾ കണക്കാക്കുംബോൾ നിലവിലുള്ള വിലയുടെ 15% ശതമാനം വരെ വിലക്കയറ്റം ഉണ്ടായേക്കുമെന്നാണു കരുതുന്നത്.
നിലവിലെ വിലക്കയറ്റത്തിനു കാരണമാകുന്നത് കോഴിത്തീറ്റയുടെ വില വർദ്ധനവാണെന്നാണു റിപ്പോർട്ട്. ടണ്ണിനു 400 റിയാലോളമാണു കോഴിത്തീറ്റയുടെ വില കൂടിയിട്ടുള്ളത്.
പുതിയ വിലയനുസരിച്ച് തൂക്കത്തിനനുസരിച്ച് ഫ്രോസൺ ചിക്കനു 100 ഹലാല മുതൽ 150 ഹലാല വരെ വില വർദ്ധിക്കും.
നിലവിൽ 8.5 റിയാൽ വിലയുള്ള കോഴിക്ക് 10 റിയാൽ നൽകേണ്ടി വരും. 10 റിയാലിൻ്റെ കോഴിക്ക് 11.5 റിയാലും നൽകേണ്ടി വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa