സൗദിയിൽ ഇനി പച്ച ടാക്സികളുടെ കാലം; നിരത്തുകളിൽ ഓടുക അത്യാധുനിക സംവിധാനങ്ങളുള്ള കാറുകൾ
റിയാദ്: ഏതാനും ദിവസങ്ങൾക്കകം സൗദിയിലെ നിരത്തുകളിൽ പച്ച നിറത്തിലുള്ള ടാക്സികൾ സർവീസ് നടത്തും. ആദ്യ ഘട്ടത്തിൽ എയർപോർട്ടുകളിലാണു പച്ച ടാക്സികൾ നിലവിൽ വരിക.
പരീക്ഷണാർത്ഥത്തിൽ നേരത്തെ ജിദ്ദ എയർപോർട്ടിൽ പച്ച ടാക്സികളുടെ സർവീസ് ആരംഭിച്ചിരുന്നു. ഘട്ടം ഘട്ടമായി രാജ്യത്തെങ്ങും പച്ച ടാക്സികൾ നിലവിൽ വരും.
ടാക്സികളുടെ നിറം മാറ്റുക എന്നതിലുപരി ഓൺലൈൻ പേയ്മെൻ്റും ട്രാക്കിംഗ് സംവിധാനവും മറ്റു ആധുനിക സൗകര്യങ്ങളുമെല്ലാം ടാക്സികളിൽ ലഭ്യമാകും.
പച്ച ടാക്സികൾ വരുന്നതോടെ പഴയ ടാക്സികൾ ക്രമേണ നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമായേക്കും. എല്ലാ പ്രവിശ്യകളിലും ടാക്സി ഡ്രൈവർമാരെ ലക്ഷ്യമിട്ട് പൊതു ഗതാഗത അതോറിറ്റി പരിശീലന പരിപാടികൾ നടത്തുന്നുണ്ട്.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ്റെ കൂടെ സഹകരണത്തോടെയായിരിക്കും പച്ച ടാക്സികൾക്ക് പൊതു ഗതാഗത അതോറിറ്റി പച്ചക്കൊടി കാണിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa