Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിൽ അഞ്ച് രാജ്യക്കാർക്ക് പിഴയില്ലാതെ രാജ്യം വിടാൻ അവസരം

റിയാദ്: സൗദിയിൽ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് പിഴയില്ലാതെ രാജ്യം വിടാൻ അവസരം നിലവിലുള്ളതായി പ്രമുഖ സൗദി ദിനപത്രം വെളിപ്പെടുത്തുന്നു.

എത്യോപ്യ, സോമാലിയ, എരിട്രിയ, നൈജീരിയ, ഛാഡ് എന്നീ അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു നിലവിൽ അവസരം ഉള്ളത്.

ഈ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത താമസക്കാർക്ക് രാജ്യം വിടുന്നതിനുള്ള സുവർണ്ണാവസരമാണിപ്പോൾ സൗദി അധികൃതർ ഒരുക്കിയിട്ടുള്ളത്.

ജവാസാത്ത് ഫീസുകളിൽ നിന്നും ട്രാഫിക് ഫൈനുകളിൽ നിന്നും മറ്റു എല്ലാ തരത്തിലുള്ള ഫീസുകളിൽ നിന്നും ഇവരെ ഒഴിവാക്കും.

3 മാസത്തേക്കാണു പൊതുമാപ്പ് ഉണ്ടായിരിക്കുക. ആദ്യ ഘട്ടത്തിൽ മക്ക പ്രവിശ്യയിൽ ആയിരിക്കും പൊതു മാപ്പ് ആനുകൂല്യം ലഭ്യമാക്കുക. ശേഷം മറ്റു പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്