സൗദിയിൽ കഫാല സിസ്റ്റം ഒഴിവാക്കുമോ ?മന്ത്രാലയം വിശദീകരണം നൽകി
സൗദിയിൽ സ്പോൺസർഷിപ്പ് സംവിധാനം ഒഴിവാക്കുമെന്ന കഴിഞ്ഞ ദിവസത്തെ വാർത്തയെ സംബന്ധിച്ച് സൗദി തൊഴിൽ മന്ത്രാലയം ഔദ്യോഗിക വിശദീകരണം നൽകി.
സ്പോൺസർഷിപ്പ് സംവിധാനം ഒഴിവാക്കുന്നത് സംബന്ധിച്ച് ഒരു പ്രസ്താവനയും നിന്ന് ഇത് വരെ തങ്ങൾ പുറത്തിറക്കിയിട്ടില്ലെന്നാണു മന്ത്രാലയം അറിയിച്ചത്.
തൊഴിൽ വിപണിയിലെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ മന്ത്രാലയത്തിൻ്റെ ഇത്തരം തീരുമാനങ്ങൾ ഔദ്യോഗികമായാണു പ്രഖ്യാപിക്കുക.
തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട വാർത്തകൾക്കും മറ്റും സൗദി തൊഴിൽ മന്ത്രാലയത്തിൻ്റെ ഒഫീഷ്യൽ സോഴ്സുകളെ മാത്രമെ ആശ്രയിക്കണമെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി.
സൗദിയിൽ സ്പോൺസർഷിപ്പ് സംവിധാനം അടുത്ത് തന്നെ ഒഴിവാക്കിയേക്കുമെന്ന ഒരു വാർത്ത കഴിഞ്ഞ ദിവസം പ്രമുഖ സൗദി ദിനപത്രങ്ങളിലടക്കം വന്നിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa