Sunday, April 20, 2025
Riyadh

ഒ.ഐ.സി.സി പാചകമത്സരം “മക്കാനി 2020”

റിയാദ്: ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 13 -ാം തീയതി വ്യാഴാഴ്ച്ച വൈകിട്ട് ഏഴ് മണിമുതല്‍ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കററ് ഓഡിറേറാറിയത്തില്‍ മക്കാനി 2020 എന്ന പേരിൽ  ബിരിയാണി  പാചക മത്സരം സംഘടിപ്പിക്കുന്നു.

വിജയികള്‍ക്ക് സ്വര്‍ണ നാണയമുള്‍പ്പടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.  രജിസ്‌ട്രേഷന്‍ സൗജന്യമാണ.് പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രേത്സാഹനസമ്മാനങ്ങളും നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു.

ഇതിനോടനുബന്ധിച്ച് റിയാദിലെ പ്രമുഖ കലാകാരന്‍മാര്‍ അണി നിരക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ഗാനമേളയും, വിവിധ ന്യത്ത ന്യത്വങ്ങളും അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷുക്കൂര്‍ ആലുവ 0559905720 ഹര്‍ഷദ് എം.ഡി 0564314603 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa