തൊഴിൽ പരിശോധന; പരാതിപ്പെട്ടവർക്ക് സൗദി തൊഴിൽ മന്ത്രാലയത്തിൻ്റെ പ്രതികരണം
റിയാദ്: സൗദി തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥരുടെ തൊഴിലിടങ്ങളിലെ പരിശോധനകളിൽ പ്രതിഷേധിച്ച് ഒരു സ്വദേശി പ്രതികരിച്ച സംഭവത്തിൽ സൗദി തൊഴിൽ മന്ത്രാലയം വിശദീകരണം നൽകി.
തൊഴിൽ മന്ത്രാലയത്തിൻ്റെ പരിശോധനകൾ ഓട്ടോമേറ്റഡ് ആണെന്നും ഉദ്യോഗസ്ഥരുടെ സന്ദർശനങ്ങൾ ഇലക്ട്രോണിക് സിസ്റ്റം വഴി ഷെഡ്യൂൾ ചെയ്യുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏതെങ്കിലും അടിയന്തിര സാഹചര്യത്തിൽ സൗദി ഉദ്യോഗാർത്ഥികൾ ജോലി സ്ഥലത്ത് നിന്ന് പുറത്ത് പോകേണ്ട അവസ്ഥയുണ്ടായാൽ അക്കാര്യം വ്യക്തമാക്കി സ്ഥാപനമുടമക്ക് പരാതി നൽകാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
പരിശോധനകളിൽ പിഴകൾ ലഭിക്കുന്നവർക്ക് സൗദി വത്ക്കരണ തോത് ഉയർത്തിയാൽ പിഴ സംഖ്യയുടെ 80 ശതമാനം വരെ ഒഴിവായിക്കിട്ടുന്നതിനുള്ള പദ്ധതികളും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
സൗദി തൊഴിൽ മാർക്കറ്റിലെ സൗദിവത്ക്കരണ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയം രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ നടത്തുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa